കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്
കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടോക്കിയോ: ജപ്പാനിൽ ഭൂകമ്പവും സുനാമിയും ഉണ്ടായതിനെ തു‌ടർന്ന് കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി. ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാർക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734, +81-80-6229-5382, +81-80-3214-4722 എന്നീ അടിയന്തര ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

അതേസമയം കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് ദിവസം തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നൈഗാട്ട, ടൊയാമ മേഖലകളിൽ തുടർചലനമുണ്ടായി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.

റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. ജപ്പാനിൽ 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടർന്ന് ഹൈവേകൾ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു.

കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
ഫിലിപ്പീൻസിൽ ഭൂകമ്പം; 7.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ഇന്‍റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിൽ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കിഷിദ അറിയിച്ചു. റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിൻ ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
ജപ്പാനിൽ സുനാമി; 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നും റിപ്പോർട്ട്

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. കൊറിയയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com