ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവുന്നതാണെന്നും അധികൃതർ വ്യകതമാക്കിയിട്ടുണ്ട്
ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

മസ്ക്കറ്റ്: ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി
യുഎഇയില്‍ ശക്തമായ മഴ; വിവിധ എമിറേറ്റുകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു

സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു. ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി
യുഎഇയിൽ മഴക്കെടുതി; 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും, ജാഗ്രത നിർദേശം

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം. സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com