ദോഹ-ഇന്ത്യ സര്‍വീസുമായി 'ആകാശ എയര്‍'; മാര്‍ച്ച് 28ന് ആദ്യ സര്‍വീസ്

മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ആദ്യ സർവീസ് ദോഹയിലേക്ക് നടത്തുന്നത്
ദോഹ-ഇന്ത്യ സര്‍വീസുമായി 'ആകാശ എയര്‍'; മാര്‍ച്ച് 28ന് ആദ്യ സര്‍വീസ്

ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്. ദോഹയിൽ നിന്ന് മുംബൈയിലേക്കാണ് പുതിയ സർവീസ് ലഭിക്കുക. ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ 'ആകാശ എയർ' ആണ് സർവീസ് നടത്തുന്നത്. മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ സർവീസ്. ‌അധികം വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കാനാണ് വിമാന കമ്പനിയുടെ നീക്കം.

ആഭ്യന്തര സർവീസുകള്‍ മാത്രം നടത്തിയിരുന്ന വിമാന കമ്പനിയായിരുന്നു ആകാശ. എന്നാൽ ഇപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കം കുറിക്കുകയാണ്. വിമാന കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയായിരിക്കും മുംബൈ-ദോഹ സെക്ടറിലേക്കുള്ള യാത്ര. ആഴ്ചയിൽ നാല് സർവീസുകളായിരിക്കും ആകാശ എയർ ഈ സെക്ടറിലേക്ക് നടത്തുക. ആകാശ എയറിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ, പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയും ഫ്ലെയ്റ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ദോഹ-ഇന്ത്യ സര്‍വീസുമായി 'ആകാശ എയര്‍'; മാര്‍ച്ച് 28ന് ആദ്യ സര്‍വീസ്
സിനിമ പാട്ട് പാടിയില്ല; ഉത്സവപരിപാടിക്കിടെ ഭിന്നശേഷിക്കാരനായ കലാകാരന് മർദ്ദനം

വിമാന യാത്രയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്നുള്ള അമിത നിരക്കിന് ആശ്വാസം പകരാൻ ആകാശ എയർ ഒരു പരിധി വരെ സഹായിക്കും. 19 മാസത്തിനുള്ളിൽ റെക്കോഡ് കാലയളവിൽ വിദേശത്തേക്ക് പറക്കുന്ന ആദ്യ ഇന്ത്യൻ എയർലൈനായി മാറുകയാണ് ആകാശ എയർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com