സിനിമ പാട്ട് പാടിയില്ല; ഉത്സവപരിപാടിക്കിടെ ഭിന്നശേഷിക്കാരനായ കലാകാരന് മർദ്ദനം

സംഭവത്തിൽ രാഹുലും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സിനിമ പാട്ട് പാടിയില്ല; ഉത്സവപരിപാടിക്കിടെ ഭിന്നശേഷിക്കാരനായ കലാകാരന് മർദ്ദനം

കൊല്ലം: ഉത്സവത്തിന് നാടൻപാട്ട് അവതരിപ്പിക്കാനെത്തിയ കലാകാരന് മർദ്ദനം. ഭിന്നശേഷിക്കാരനായ എരുമേലി സ്വദേശി രാഹുൽ കൊച്ചാപ്പിക്കാണ് മർദ്ദനമേറ്റത്. സിനിമ പാട്ട് പാടാത്തതിനെ തുടർന്നായിരുന്നു ആക്രമിച്ചത്. സംഭവത്തിൽ രാഹുലും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും ഭിന്നശേഷിക്കാരനെ മർദിച്ചതും ചേർത്ത് പറവൂർ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ 12 -ാം തീയതി ആയിരുന്നു കൊല്ലം പരവൂർ ഭൂതക്കുളം അപ്പൂപ്പൻകാവിൽ ഉത്സവത്തിന് കലാ പരിപാടി അവതരിപ്പിക്കാൻ രാഹുൽ കൊച്ചാപ്പി എത്തിയത്. നാടൻപാട്ടുകൾ മാത്രം പാടുന്ന തുടി സംഘത്തിലെ ഗായകൻ ആണ് രാഹുൽ. നടൻ പാട്ട് പാടുന്നതിനിടെ കാഴ്ചകാരിൽ നിന്നൊരാൾ സിനിമ പാട്ട് പാടാൻ ആവശ്യപ്പെട്ടു. സിനിമ പാട്ട് അറിയില്ല എന്ന് പറഞ്ഞതോടെ അടിച്ചെന്നും തെറി വിളിച്ചു എന്നും രാഹുൽ പറഞ്ഞു.

സിനിമ പാട്ട് പാടിയില്ല; ഉത്സവപരിപാടിക്കിടെ ഭിന്നശേഷിക്കാരനായ കലാകാരന് മർദ്ദനം
മുഖ്യമന്ത്രിയുടെ 'മുഖാമുഖം' പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്

പരിപാടി അലങ്കോലപെടുത്താൻ എത്തിയ ഒരു യുവാവാണ് പ്രശ്നം ഉണ്ടാക്കിയത്. ഇയാൾക്കെതിരെ ക്ഷേത്ര കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരള ഫോക്ക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം ലഭിച്ച നടൻപാട്ട് കലാകാരനാണ് രാഹുൽ കൊച്ചാപ്പി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com