സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒയായി അബീർ അൽ അഖ്ൽ

നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്മാൻ അൽമദനി അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് പുതിയ നിയമനം
സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒയായി അബീർ അൽ അഖ്ൽ

റിയാദ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽ അഖ്ൽ ചുമതലയേറ്റു. 2017 മുതൽ അൽഉല റോയൽ കമ്മീഷനിൽ പ്രവർത്തിക്കുന്ന ഇവർ അല്‍ഉല റോയല്‍ അതോറിറ്റി സ്ട്രാറ്റജിക് ഡെലിവറി ഹെഡ്, സാബ് ബാങ്ക് ഐടി മാനേജര്‍, പിഡബ്ലിയുസി കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്മാൻ അൽമദനി അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് പുതിയ നിയമനം.

സൗദി അറേബ്യയിലെ കിങ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി​ഗ്രി നേടിയ അബീർ അൽ അഖ്ൽ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ലീഡര്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അൽഉലക്ക് വേണ്ടി പുരാവസ്തു, പൈതൃക സംരക്ഷണം, ആർക്കിടെക്ചർ, മാസ്റ്റർ പ്ലാനിംഗ് എന്നിവയിൽ പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധർക്കൊപ്പം അബീർ അൽ അഖ്ൽ പ്രവർത്തിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒയായി അബീർ അൽ അഖ്ൽ
ജോർദാൻ-സിറിയ അതിർത്തിയിലെ യുഎസ് സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണം; ശക്തമായി അപലപിച്ച് യുഎഇ

അഴിമതി, കളളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോ​ഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അംറ് അൽമദനിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥാവകാശമുണ്ടായിരുന്ന നാഷണൽ ടാലന്റ്സ് കമ്പനിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് കരാർ നേടിയെന്നാണ് കണ്ടെത്തൽ. കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയുടെ കരാര്‍ ആണ് ഇങ്ങനെ അനധികൃതമായി നേടിയെടുത്തത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് തട്ടിപ്പ് കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com