യുവാക്കളുടെ അശ്രദ്ധമായ വാഹനമോടിക്കല്‍; 81 കാറുകളും 40 മോട്ടോർസൈക്കിളുകളും പിടികൂടി ദുബായ് പൊലീസ്

ട്രാഫിക് നിയമ ലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ്.
യുവാക്കളുടെ അശ്രദ്ധമായ വാഹനമോടിക്കല്‍; 81 കാറുകളും 40 മോട്ടോർസൈക്കിളുകളും പിടികൂടി ദുബായ് പൊലീസ്

ദുബായ്: എമിറേറ്റിൽ യുവാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കൾക്ക് കൂടുതൽ ജാ​ഗ്രത നിർദേശം നൽകി ദുബായ് പൊലീസ് രം​ഗത്ത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും 496 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അൽ ഖവാനീജിലെ താമസക്കാരിൽ നിന്നും ലാസ്റ്റ് എക്സിറ്റ് ഏരിയയിലേക്കുള്ള സന്ദർശകരിൽ നിന്നും ലഭിച്ച നിരവധി റിപ്പോർട്ടുകളിലും പരാതികളിലും ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ തുടങ്ങിയ വാഹനങ്ങൾ ഡ്രൈവർമാർ അശ്രദ്ധമായി ഓടിക്കുന്നുവെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

'വാഹനയാത്രക്കാർ ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിക്കുന്നതായും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തി. സംഭവത്തെ തുടർന്ന് 496 വാഹനങ്ങൾക്ക് പിഴകൾ ചുമത്തുകയും കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പടെ 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 81 കാറുകളും 40 മോട്ടോർസൈക്കിളുകളുമാണ് പിടിച്ചെടുത്തത്. കാരണം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്', ദുബായ് പൊലീസ് പറഞ്ഞു.

യുവാക്കളുടെ അശ്രദ്ധമായ വാഹനമോടിക്കല്‍; 81 കാറുകളും 40 മോട്ടോർസൈക്കിളുകളും പിടികൂടി ദുബായ് പൊലീസ്
മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറൽ; വൻ തുക പിഴയായി ഈടാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ്

അശ്രദ്ധമായി വാഹനമോടിക്കുന്നവരോട് ദുബായ് പൊലീസിൻ്റെ സീറോ ടോളറൻസ് നയത്തെക്കുറിച്ച് മേജർ ജനറൽ അൽ മസ്റൂയി വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനായും പിഴയായി 50,000 ദിർഹം കെട്ടിവെക്കണമെന്ന് അൽ മസ്‌റൂയി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com