മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറൽ; വൻ തുക പിഴയായി ഈടാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ്

നിയമം ലംഘിച്ചാൽ ശിക്ഷയായി 3,000 മു​ത​ൽ 6,000 റി​യാ​ൽ വ​രെ പിഴ ചുമത്തുെമന്നും അധികൃതർ അറിയിച്ചു.
മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറൽ;  വൻ തുക പിഴയായി ഈടാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ്

സൗദി: രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് വകുപ്പ്. വാഹനങ്ങൾക്ക് ഇടയിലേക്ക് മറ്റു വാഹനങ്ങൾ ഇടിച്ചു കയറി നിയന്ത്രണമില്ലാതെ ഓടിക്കുന്നത് ​ഗുരുതരമായ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ചാൽ ശിക്ഷയായി 3,000 മു​ത​ൽ 6,000 റി​യാ​ൽ വ​രെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് സൗദി ട്രാഫിക് വിഭാ​ഗം വിവരം പങ്കുവെച്ചത്.

മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചുകയറൽ;  വൻ തുക പിഴയായി ഈടാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ്
അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തി; ഒന്നാമതെത്തി മുഹമ്മദ് ബിൻ സൽമാൻ

ഇത്തരം പ്രവർത്തികൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ അപകടങ്ങൾക്ക് വരെയും കാരണമാകും. അമിത വേ​ഗതയിൽ മറ്റുവാഹനങ്ങൾക്കിടയിൽ ഓടിച്ചുകയറുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണ്. ഇത് ഡ്രൈവിംഗ് ലൈസൻസിലെ എട്ട് ലോഗ്ഡ് പോയിന്റുകൾ ഉൾപ്പെടെ നിരവധി പിഴകൾക്ക് കാരണമാകും. ഇത്തരം പ്രവർത്തികൾ പിടിക്കപ്പെട്ടാൽ പരമാവധി പിഴ 3000 റിയാലാണ്. കൂടാതെ നിയമലംഘനം നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം വരെ സസ്പെൻഡ് ചെയ്യും. പരമാവധി മൂന്ന് മാസത്തെ തടവും ശിക്ഷയും ലഭിച്ചേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com