മദീന സന്ദർശിച്ച് സ്മൃതി ഇറാനിയും വി മുരളീധരനും

2024ൽ ഇന്ത്യൻ തീർത്ഥാടകർക്ക് സുഖപ്രദമായ ഹജ്ജ് ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് സന്ദർശനം സഹായിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
മദീന സന്ദർശിച്ച് സ്മൃതി ഇറാനിയും വി മുരളീധരനും

ജിദ്ദ: ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ച ശേഷം മദീനയിൽ സന്ദർശനം നടത്തി കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി സുബിൻ ഇറാനിയും കേന്ദ്രസഹമന്ത്രി വി മുരളീധരനും. ഇസ്‌ലാമിന്റെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ പ്രവാചകന്റെ പള്ളി, അൽ മസ്ജിദ് അൽ നബ്‌വി, ഉഹുദ് പർവതം, ഇസ്‌ലാമിന്റെ ആദ്യ മസ്ജിദ് ഖുബ പള്ളിയുടെ ചുറ്റളവ് എന്നിവിടങ്ങൾ സന്ദർശിച്ചു. ആദ്യകാല ഇസ്‌ലാമിക ചരിത്രവുമായി ഇഴചേർന്ന സൗദി ഉദ്യോഗസ്ഥരുടെ ഈ സ്ഥലത്തേക്കുള്ള സന്ദർശനത്തിന്റെ പ്രാധാന്യം നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ ഇടപെടലിന്റെ ആഴം കൂട്ടുന്നുവെന്നും സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

2024ൽ ഇന്ത്യൻ തീർത്ഥാടകർക്ക് സുഖപ്രദമായ ഹജ്ജ് ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് സന്ദർശനം സഹായിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ- സൗദി ഹജ്ജ് കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ഇത്തവണ 1,75,025 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാകും. ജിദ്ദയിലെത്തിയ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സൗദി മന്ത്രി തൗഫീഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച ഡിജിറ്റൽ സേവനങ്ങൾക്ക് സൗദി പ്രതിനിധികൾ അഭിനന്ദനമറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം ജിദ്ദയിലെ സൗദി ഹജ്ജ്-ഉംറ ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ ഹജ്ജ് കരാർ പരസ്പരം കൈമാറുകും ചെയ്തു. മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ചയായി.

മദീന സന്ദർശിച്ച് സ്മൃതി ഇറാനിയും വി മുരളീധരനും
'സഹേൽ' ആപ്പ്; കുവൈറ്റ് സർക്കാർ ഏകീകൃത ആപ്പ് ഉപയോ​ഗിച്ചത് 30 ദശലക്ഷം പേർ

തീർഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയ്യിദ് എന്നിവരും പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com