'സഹേൽ' ആപ്പ്; കുവൈറ്റ് സർക്കാർ ഏകീകൃത ആപ്പ് ഉപയോ​ഗിച്ചത് 30 ദശലക്ഷം പേർ

സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15-ന് സഫേൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.
'സഹേൽ' ആപ്പ്; കുവൈറ്റ് സർക്കാർ ഏകീകൃത ആപ്പ് ഉപയോ​ഗിച്ചത് 30 ദശലക്ഷം പേർ

കുവൈറ്റ് സിറ്റി: സർക്കാർ ഏകീകൃത ആപ്പായ 'സഹേൽ' 30 ദശലക്ഷം ആളുകൾ ഉപയോ​ഗിച്ചതായി ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15-ന് സഫേൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചത്.

നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്‌ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ലഭ്യമായിട്ടുള്ളത്‌. ഇതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം വേഗത്തിലാക്കുന്നതിനും കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതായി യൂസഫ് കാസം അറിയിച്ചു.

'സഹേൽ' ആപ്പ്; കുവൈറ്റ് സർക്കാർ ഏകീകൃത ആപ്പ് ഉപയോ​ഗിച്ചത് 30 ദശലക്ഷം പേർ
ഹജ്ജ്; ഇന്ത്യയുടേത് മികച്ച ഡിജിറ്റൽ സേവനങ്ങൾ, അഭിനന്ദിച്ച് സൗദി; പുതിയ കരാറിൽ ഒപ്പുവെച്ചു

ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമായ വൈവിധ്യമാർന്നതും ഫലപ്രദവുമായ സേവനങ്ങളാണ് ആപ്ലിക്കേഷന്റെ വിജയം. ഉപഭോക്താക്കളുടെ വിശ്വാസം നേടിയതാണ് ആപ്ലിക്കേഷന്റെ ഡിജിറ്റൽ ബൂമിന് കാരണമെന്ന് യൂസഫ് കാസം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com