ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോ​ഗ്യ മന്ത്രാലയം

ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി വൈറസ് പരത്തുന്നത്
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോ​ഗ്യ മന്ത്രാലയം

ദോഹ: കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം പെയ്ത മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.

രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൊതുക് കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിൽ പറയുന്നു. ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി വൈറസ് പരത്തുന്നത്.

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോ​ഗ്യ മന്ത്രാലയം
ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ്; 152 മില്യൺ ദിര്‍ഹം അനുവദിച്ചു

തലവേദന, കടുത്ത പനി, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഒരാളെ കുത്തിയ കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെയാണ് രോഗം പകരുക. അതേസമയം രോഗം ബാധിച്ച പലരിലും ലക്ഷണം കാണിക്കണമെന്നില്ല. അഥവാ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ആശുപത്രിയിലെത്തി അടിയന്തര ചികിത്സ തേടണമെന്നും മന്ത്രാലയം അറിയിച്ചു. മഴയ്ക്കൊപ്പമുള്ള കാലാവസ്ഥാ വ്യതിയാനവും ആ​ഗോളതാപനവുമൊക്കെ കൊതുകുകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com