ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ്; 152 മില്യൺ ദിര്‍ഹം അനുവദിച്ചു

ജീവനക്കാർക്ക് പ്രചോദനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്ന് കിരീടാവകാശി പറഞ്ഞു.
ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ്; 152 മില്യൺ ദിര്‍ഹം അനുവദിച്ചു

ദുബായ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നൽകുന്നതിനായി 152 മില്യൺ ദിര്‍ഹം അനുവദിച്ചു. സര്‍ക്കാര്‍ ജോലിയില്‍ നടത്തുന്ന മികച്ച പ്രകടനങ്ങള്‍ക്കനുസരിച്ചാണ് ബോണസ് നിശ്ചയിക്കുന്നത്. യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

അധികൃതർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ ബോണസിന് അർഹരായിരിക്കും. ജീവനക്കാർക്ക് പ്രചോദനം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്ന് കിരീടാവകാശി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ അതിന്റെ സ്ഥാനം ഉയർത്തുന്നതിന് അവരുടെ പങ്കിനെ കുറിച്ച് ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേര്‍ത്തു.

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ബോണസ്; 152 മില്യൺ ദിര്‍ഹം അനുവദിച്ചു
മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി; കേരളത്തിലും സന്ദർശനം നടത്തും

എമിറേറ്റിലെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം അവർക്ക്​ മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ്​ ബോണസ്​ പ്രഖ്യാപിക്കുന്നതെന്നാണ്​ മീഡിയ ഓഫീസ്​ അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണ് പദ്ദതി നടപ്പിലാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com