ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷം; നിരവധി പേര്‍ പങ്കെടുത്തു

വിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപനവും ഉണ്ടായിരുന്നു.
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷം; നിരവധി പേര്‍ പങ്കെടുത്തു

ദുബായ്: എമിറേറ്റിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. യുകെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സ്റ്റെഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കര്‍മ്മികത്വത്തില്‍ നടന്ന തീ ജ്വാല ശുശ്രൂഷയില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്‌സണ്‍ എം ജോണ്‍ എന്നിവര്‍ സഹ കര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപനവും ഉണ്ടായിരുന്നു.

യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുളള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ക്രിസ്തുമസ്സിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാന നടന്നു.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷം; നിരവധി പേര്‍ പങ്കെടുത്തു
ക്രിസ്തുമസ് ആഘോഷിച്ച് യുഎഇ

അബുദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലിലെ ശ്രുശൂഷകള്‍ക്കു വികാരി യെല്‍ദൊ എം പോള്‍, സഹ വികാരി മാത്യു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആയിരകണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനാ ശ്രിശൂഷകളില്‍ പങ്കെടുത്തത്. വലിയ ക്രിസ്തുമസ്സ് സ്റ്റാറും, പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയും ദേവാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com