ക്രിസ്തുമസ് ആഘോഷിച്ച് യുഎഇ

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുള്ള സന്തോഷത്തിലാണ് വിശ്വാസി സമൂഹം.
ക്രിസ്തുമസ് ആഘോഷിച്ച് യുഎഇ

അബുദബി: ക്രിസ്തുമസ് ആഘോഷിച്ച് യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ. പുല്‍ക്കൂടും ക്രിസ്തുമസ്ട്രീയുമൊരുക്കി ദൈവപുത്രനെ വരവേറ്റതിലുളള സന്തോഷത്തിലാണ് വിശ്വാസി സമൂഹം. ക്രിസ്തുമസിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബാന നടന്നു.

ക്രിസ്തുമസ് ആഘോഷിച്ച് യുഎഇ
ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരി

അബുദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ശ്രുശൂഷകള്‍ക്കു വികാരി യെല്‍ദൊ എം പോള്‍, സഹ വികാരി മാത്യു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആയിരകണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനാ ശ്രുശൂഷകളില്‍ പങ്കെടുത്തത്. വലിയ ക്രിസ്തുമസ്സ് സ്റ്റാറും പുല്‍ക്കൂടും ക്രിസ്തുമസ്സ് ട്രീയും ദേവാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com