ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരി

സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ആശംസകള്‍ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു
ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരി

അബുദബി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ആശംസകള്‍ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. യുഎഇയിലും ലോകമെമ്പാടുമുള്ള ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും, അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമാധാനവും ക്ഷേമവും നല്‍കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com