ഏയ്ഞ്ചൽ വൺ ​ഗോൾ; ഇക്വഡോറിനെ വീഴ്ത്തി അർജന്റീന

ജൂൺ 15നാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം
ഏയ്ഞ്ചൽ വൺ ​ഗോൾ; ഇക്വഡോറിനെ വീഴ്ത്തി അർജന്റീന

ചിക്കാ​ഗോ: കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന. എതിരില്ലാത്ത ഒരു ​ഗോളിനാണ് ലയണൽ മെസ്സിയുടെയും സം​ഘത്തിന്റെയും വിജയം. ഏയ്ഞ്ചൽ ഡി മരിയയാണ് മത്സരത്തിൽ വിജയ​ഗോൾ നേടിയത്. 56-ാം മിനിറ്റിൽ ‍ഡി മരിയയ്ക്ക് പകരക്കാരനായി ലയണൽ മെസ്സി കളത്തിൽ ഇറങ്ങി.

ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് പന്തടക്കത്തിൽ വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. എന്നാൽ അവസരങ്ങൾ കുറച്ചു മാത്രമാണ് ലോകചാമ്പ്യന്മാർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞത്. ഒടുവിൽ 40-ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധത്തെ മറികടന്ന് അർജന്റീന മുന്നിലെത്തി. ഡി മരിയയുടെ ​ഗോളിൽ ആദ്യ പകുതിയിൽ അവസാനിപ്പിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു.

ഏയ്ഞ്ചൽ വൺ ​ഗോൾ; ഇക്വഡോറിനെ വീഴ്ത്തി അർജന്റീന
ലോ സ്കോറിം​ഗ് ത്രില്ലറിൽ ഇന്ത്യ; പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി

രണ്ടാം പകുതിയിൽ മെസ്സിയും സംഘവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോൾ നേട്ടമുണ്ടായില്ല. പരിമിതമായ ശ്രമങ്ങൾ മാത്രമായിരുന്നു ഇക്വഡോറിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. കോപ്പ അമേരിക്ക ടൂർണമെന്റിന് മുമ്പായുള്ള മറ്റൊരു പരിശീലന മത്സരത്തിൽ ജൂൺ 15ന് അർജന്റീന ഗ്വാട്ടിമാലയെ നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com