'ഞാനാണ് മെസ്സിയെ പെനാല്‍റ്റി എടുക്കാന്‍ പഠിപ്പിച്ചത്'; എമിലിയാനോ മാര്‍ട്ടിനെസ്

ഇതാണ് താൻ സഹതാരങ്ങളോട് സംസാരിച്ചതെന്നും താരം
'ഞാനാണ് മെസ്സിയെ പെനാല്‍റ്റി എടുക്കാന്‍ പഠിപ്പിച്ചത്'; എമിലിയാനോ മാര്‍ട്ടിനെസ്

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ഓർമ്മകൾ പങ്കുവെച്ച് അർജന്റീനൻ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. താനാണ് മെസ്സിയെ പെനാൽറ്റി എടുക്കാൻ പഠിപ്പിച്ചതെന്ന് മാർട്ടിനെസ് പറഞ്ഞു. ലോകകപ്പിന്റെ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഫ്രാൻസ് നായകനും ​ഗോൾ കീപ്പറുമായിരുന്ന ഹ്യൂ​ഗോ ലോറിസ് എങ്ങനെ കളിക്കുമെന്ന് തനിക്ക് നന്നായി അറിയാമെന്ന് എമി പറഞ്ഞു.

ലോറിസിന്റെ നീക്കങ്ങൾ മികച്ചതാണ്. അയാളെ തടഞ്ഞാൽ നമുക്ക് ​ഗോൾ നേടാം. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒരിക്കൽ ലോറിസിന് എതിരായി ജോര്‍ജീഞ്ഞോ വന്നിരുന്നു. ലോറസിന്റെ നീക്കങ്ങൾക്ക് ശരീരത്തിന്റെ സഹായം ഉണ്ടാകും. ചിലപ്പോഴൊക്കെ ഒരൽപ്പം നേരത്തെയാവും അയാളുടെ ചലനങ്ങളെന്നും എമിലിയാനോ മാർട്ടിനെസ് പ്രതികരിച്ചു.

'ഞാനാണ് മെസ്സിയെ പെനാല്‍റ്റി എടുക്കാന്‍ പഠിപ്പിച്ചത്'; എമിലിയാനോ മാര്‍ട്ടിനെസ്
'അത് ജ‍‍‍ഡേജയാണ്, ഞാൻ മിണ്ടില്ല'; സഞ്ജയ് മഞ്ജരേക്കർ

താൻ മെസ്സിയോട് പറഞ്ഞു. ലോറിസ് മധ്യഭാ​ഗത്ത് നിന്നും മാറും. ഒരിക്കലും ലോകകപ്പ് ഫൈനലിൽ അയാൾ മധ്യഭാ​ഗത്ത് നിൽക്കുകയില്ല. ഒരൽപ്പം പതുക്കെ പെനാൽറ്റി കിക്കുകൾ എടുക്കുക. നമ്മുക്ക് സ്കോർ ചെയ്യാൻ കഴിയും. അർജന്റീനയുടെ ദേശീയ ടീം അം​ഗങ്ങൾ അത് ശ്രവിച്ചു. ഇതാണ് താൻ സഹതാരങ്ങളോട് സംസാരിച്ചതെന്നും എമിലിയാനോ മാർട്ടിനെസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com