ബാഴ്സയ്ക്ക് ​ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?

ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് ലാ ലീ​ഗ അധികൃതരെ വിമർശിച്ച് രംഗത്തെത്തി.
ബാഴ്സയ്ക്ക് ​ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ മറ്റൊരു എൽ ക്ലാസിക്കോ മത്സരം കൂടെ പൂർത്തിയായി. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തി. മത്സരത്തിൽ ബാഴ്സയുടെ നിർണായകമായൊരു ​ശ്രമം ​ഗോളായില്ല. 27-ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ഷോട്ട് റയൽ ​ഗോൾ കീപ്പർ ആൻഡ്രി ലുനിൻ തടഞ്ഞിട്ടു.

പന്ത് തടയുമ്പോൾ ലുനിൻ ​ഗോൾ പോസിറ്റിന് അകത്തായിരുന്നു. മിനിറ്റുകളോളം നടത്തിയ പരിശോധനയിൽ ​പന്ത് പൂർണമായും ​ഗോൾ ലൈൻ ക്രോസ് ചെയ്തിട്ടില്ലെന്ന് കണ്ടു. ഇതോടെ ബാഴ്സയ്ക്ക് ​ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് ലാ ലീ​ഗ അധികൃതരെ വിമർശിച്ച് രം​ഗത്തെത്തി.

ബാഴ്സയ്ക്ക് ​ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?
ഡൽഹിയിൽ ഒരു നക്ഷത്രം ഉദിച്ചു; ക്രിക്കറ്റ് ലോകത്ത് സിക്സുകൾ പറക്കുന്നു

മത്സരത്തിൽ ബാഴ്സ നന്നായി കളിച്ചു. ഒരുപക്ഷേ വിജയിക്കേണ്ട ടീം ബാഴ്സയായിരുന്നു. എന്നാൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റിന് മികച്ച സാങ്കേതിക വിദ്യയില്ലെന്നത് നാണക്കേടാണ്. ലാമിൻ യമാലിന് ​ഗോൾ നിഷേധിക്കപ്പെട്ടു. ഒരുപക്ഷേ ​ഗോൾ ലൈൻ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെങ്കിൽ ലാമിൻ സ്കോർ ചെയ്തേനെയെന്ന് സാവി പ്രതികരിച്ചു.

ബാഴ്സയ്ക്ക് ​ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?
കോഹ്‌ലിക്ക് പിന്നാലെ ​ഗംഭീറും; അമ്പയർ സംഘവുമായി തർക്കം

ഫുട്ബോളിൽ പന്ത് ​ഗോൾവര കടന്നാൽ അത് ​ഗോളെന്ന് അറിയിക്കുന്ന സാങ്കേതിക വിദ്യയാണ് ​ഗോൾ ലൈൻ ടെക്നോളജി അഥവാ ജി എൽ ടി. യൂറോപ്പിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, ബുന്ദസ്‌ലിഗ, സീരി എ, ലീ​ഗ് 1 തുടങ്ങിയ ടൂർണമെന്റുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com