കോഹ്‌ലിക്ക് പിന്നാലെ ​ഗംഭീറും; അമ്പയർ സംഘവുമായി തർക്കം

അമ്പയറുടെ തീരുമാനം അം​ഗീകരിക്കാനേ ​ഗംഭീറിന് നിവൃത്തി ഉണ്ടായിരുന്നുള്ളു.
കോഹ്‌ലിക്ക് പിന്നാലെ ​ഗംഭീറും; അമ്പയർ സംഘവുമായി തർക്കം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു വിജയം നേടിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. പക്ഷേ മത്സരത്തേക്കാൾ വാർത്തകളിൽ നിറഞ്ഞത് ചില വിവാദങ്ങളായിരുന്നു. അതിലൊന്ന് വിരാട് കോഹ്‌ലിയുടെ നോബോൾ വിവാദമായിരുന്നു. അമ്പയർ സംഘത്തിന് നേരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി.

മത്സരത്തിന്റെ അവസാന നിമിഷം ​ഗൗതം ​ഗംഭീറും അമ്പയർ സംഘവുമായി തർക്കത്തിലായി. മത്സരം അവസാനിക്കാൻ രണ്ട് ഓവർ മാത്രം ബാക്കി നിൽക്കെയാണ് സംഭവമുണ്ടായത്. സമയത്ത് ഓവർ പിന്നിലായതിനാൽ അവസാന രണ്ട് ഓവറിൽ നാല് ഫിൽഡർമാരെ മാത്രമേ ബൗണ്ടറിയിൽ നിർത്താൻ കൊൽക്കത്തയ്ക്ക് കഴിയുമായിരുന്നുള്ളു.

കോഹ്‌ലിക്ക് പിന്നാലെ ​ഗംഭീറും; അമ്പയർ സംഘവുമായി തർക്കം
തീയായി തെവാട്ടിയ; നാടകാന്ത്യം ​ഗുജറാത്ത്

കൊൽക്കത്ത മെന്റർ ​ഗൗതം ​ഗംഭീർ ഈ തീരുമാനത്തിൽ അതൃപ്തനായിരുന്നു. ഇതോടെ അമ്പയർ സംഘവുമായി താരം തർക്കത്തിലായി. എങ്കിലും ഐപിഎൽ നിയമപ്രകാരം അമ്പയറുടെ തീരുമാനം അം​ഗീകരിക്കാനേ ​ഗംഭീറിന് നിവൃത്തി ഉണ്ടായിരുന്നുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com