ക്രിസ്റ്റൽ പാലസിനോട് തോൽവി; ലിവർപൂളിന്റെ പ്രീമിയർ ലീഗ് മോഹങ്ങൾക്ക് തിരിച്ചടി

14-ാം മിനിറ്റിൽ എബെറെച്ചി ഈസിന്റെ ​ഗോൾ ക്രിസ്റ്റൽ പാലസിന് വിജയമൊരുക്കി.
ക്രിസ്റ്റൽ പാലസിനോട് തോൽവി; ലിവർപൂളിന്റെ പ്രീമിയർ ലീഗ് മോഹങ്ങൾക്ക് തിരിച്ചടി

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലിവർപൂളിനെ അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത ഒരു ​ഗോളിനാണ് യർ​ഗൻ ക്ലോപ്പിന്റെ സംഘം പരാജയപ്പെട്ടത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ കിരീടത്തിനായി ശക്തമായ മത്സരം നടക്കുമ്പോഴുള്ള തോൽവി ലിവർപൂളിന് കനത്ത തിരിച്ചടിയാണ്. 14-ാം മിനിറ്റിൽ എബെറെച്ചി ഈസിന്റെ ​ഗോൾ ക്രിസ്റ്റൽ പാലസിന് വിജയമൊരുക്കി.

ദിവസങ്ങൾക്ക് മുമ്പ് നടന്ന യുവേഫ യൂറോപ്പ ലീ​ഗ് ക്വാർട്ടർ ഫൈനലിൽ അറ്റലാന്റ ബി സിയോടും ലിവർപൂൾ അട്ടിമറി വഴങ്ങിയിരുന്നു. ഈ മത്സരത്തിൽ 14 മാസത്തിന് ശേഷമാണ് ആൻഫീൽഡ് സ്റ്റേഡിയത്തിൽ ലിവർപൂൾ തോൽവി വഴങ്ങുന്നത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിൽ ആദ്യമായാണ് ആൻഫീൽഡ് സ്റ്റേഡിയത്തിൽ ലിവർപൂൾ തോൽവി വഴങ്ങുന്നത്.

ക്രിസ്റ്റൽ പാലസിനോട് തോൽവി; ലിവർപൂളിന്റെ പ്രീമിയർ ലീഗ് മോഹങ്ങൾക്ക് തിരിച്ചടി
ഹാർദ്ദിക്കിനെതിരെ ഹാട്രിക് സിക്സ്; വാങ്കഡെയിൽ 'തല'യുടെ വിളയാട്ടം

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ആഴ്സണൽ 72 പോയിന്റുമായി രണ്ടാമതും ലിവർപൂൾ 71 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com