ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ​ഗോൾ തോൽവി

ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണം.
ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ​ഗോൾ തോൽവി

ബെം​ഗളൂരു: ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസൺ ബെം​ഗളൂരു എഫ് സി തോൽവിയോടെ അവസാനിപ്പിച്ചു. മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത നാല് ​ഗോളുകൾക്ക് ബെം​ഗളൂരുവിനെ തകർത്തു. ഹെക്ടർ യുസ്റ്റെ, മൻവീർ സിം​ഗ്, അനിരുദ്ധ് ഥാപ്പ, അർമാൻഡോ സാദികു എന്നിവരാണ് മോഹൻ ബ​ഗാനായി വലചലിപ്പിച്ചത്.

ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ​ഗോൾ തോൽവി
ബുംറയ്ക്ക് ഫൈഫർ, ഡുപ്ലെസിക്കും പാട്ടിദാറിനും കാർത്തിക്കിനും ഫിഫ്റ്റി; ബെംഗളൂരുവിന് മികച്ച സ്കോർ

സുനിൽ ഛേത്രി ഒരു പെനാൽറ്റി അവസരം നഷ്ടപ്പെടുത്തിയത് മത്സരത്തിൽ ബെം​ഗളൂരുവിന്റെ തോൽവി ഭാരം കൂട്ടി. ഐഎസ്എൽ ചരിത്രത്തിൽ നാലാമത്തെ തവണയാണ് ഛേത്രി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ബെം​ഗളൂരു താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.

ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ​ഗോൾ തോൽവി
താരങ്ങളെ അനുഗമിച്ച് നായകള്‍; ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത് പുതുചരിത്രം

64 ശതമാനം ബോൾ പൊസഷൻ ഉണ്ടായിട്ടും അഞ്ച് ഷോട്ടുകൾ മാത്രമാണ് ബെംഗളൂരു താരങ്ങൾ പായിച്ചത്. എന്നാൽ 36 ശതമാനം പന്തടക്കമുണ്ടായിരുന്ന മോഹൻ ബ​ഗാൻ 12 ഷോട്ടുകൾ പായിച്ചു. 17-ാം മിനിറ്റിലെ ഹെക്ടർ യുസ്റ്റെയുടെ ​ഗോളിൽ മോഹൻ ബ​ഗാൻ മുന്നിലെത്തുകയും ചെയ്തു.

ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ​ഗോൾ തോൽവി
രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ; വിരാട് കോഹ്‌ലി

രണ്ടാം പകുതി മോഹൻ ബ​ഗാന് ​ഗോളടിക്കാനുള്ള സമയമായിരുന്നു. 51-ാം മിനിറ്റിൽ മൻവീർ സിം​ഗ്, 54-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ, 59-ാം മിനിറ്റിൽ അർമാൻഡോ സാദികു എന്നിവർ ​​ഗോൾ നേടി. മോഹൻ ബ​ഗാൻ ജയിച്ചതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണം. മുംബൈ സിറ്റിയാണ് അവസാന മത്സരത്തിൽ ബഗാന്റെ എതിരാളികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com