താരങ്ങളെ അനുഗമിച്ച് നായകള്‍; ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത് പുതുചരിത്രം

ബെംഗളൂരു എഫ് സിയുടെ തീരുമാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
താരങ്ങളെ അനുഗമിച്ച് നായകള്‍; ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത് പുതുചരിത്രം

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളില്‍ വേറിട്ട ചരിത്രം എഴുതി ബെംഗളൂരു എഫ് സി. മത്സരത്തിന് മുമ്പുള്ള ലൈനപ്പിന് ബെംഗളൂരു താരങ്ങളെ അനുഗമിച്ചത് നായകളാണ്. ബെംഗളൂരുവിലെ വന്യജീവി സങ്കേതമായ സെക്കന്റ് ചാന്‍സിലെ നായകളാണ് താരങ്ങളെ അനുഗമിച്ചത്.

ഇക്കാര്യത്തില്‍ ബെംഗളൂരു എഫ് സി വിശദീകരണവും നല്‍കി. കഴിഞ്ഞ വര്‍ഷം സെക്കന്റ് ചാന്‍സ് വന്യജീവി സങ്കേതത്തില്‍ എത്തിയത് 239 നായകളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് നായകളെ ദത്തെടുത്തത്. 100 കണക്കിന് ക്രൂരതകള്‍ നായകള്‍ക്കെതിരെ നടക്കുന്നുവെന്ന് ബെംഗളൂരു എഫ് സ് പ്രതികരിച്ചു.

താരങ്ങളെ അനുഗമിച്ച് നായകള്‍; ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത് പുതുചരിത്രം
രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ; വിരാട് കോഹ്‌ലി

ബെംഗളൂരു എഫ് സിയുടെ തീരുമാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകളുടെ സംരക്ഷണം ആവശ്യമെന്നും മൃഗസ്‌നേഹികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com