ഡാർവിൻ ന്യൂനസിന്റെ സർപ്രൈസ് ഗോൾ, മാക് അലിസ്റ്ററുടെ പവർ ഹിറ്റ്; ജയത്തോടെ ഒന്നാമനായി ലിവർപൂൾ

ഷെഫീൽഡ് യുണൈറ്റഡിനായി ആകെ സ്കോർ ചെയ്തത് കോനോർ ബ്രാഡ്‌ലിയുടെ ​സെൽഫ് ​ഗോളാണ്.
ഡാർവിൻ ന്യൂനസിന്റെ സർപ്രൈസ് ഗോൾ, മാക് അലിസ്റ്ററുടെ പവർ ഹിറ്റ്; ജയത്തോടെ ഒന്നാമനായി ലിവർപൂൾ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടപ്പോരിൽ വീണ്ടും ഒന്നാമതെത്തി ലിവർപൂൾ. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ വിജയം നേടിയത്. സംഭവബഹുലമായ മത്സരത്തിൽ ഡാർവിൻ ന്യൂനസിന്റെ സർപ്രൈസ് ​ഗോളും മാക് അലിസ്റ്ററുടെ പവർ ഹിറ്റും കോഡി ഗാക്‌പോയുടെ അവസാന മിനിറ്റ് ​ഗോളുമുണ്ടായി. ഷെഫീൽഡ് യുണൈറ്റഡിനായി ആകെ സ്കോർ ചെയ്തത് കോനോർ ബ്രാഡ്‌ലിയുടെ ​സെൽഫ് ​ഗോളാണ്.

മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ഡാർവിൻ ന്യൂനസിന്റെ ​ഗോൾ പിറന്നത്. ഷെഫീൽഡ് ​ഗോൾ കീപ്പർ ഇവോ ഗ്രബിക് നടത്തിയ ക്ലിയറൻസ് തൊട്ടടുത്തുണ്ടായിരുന്ന ഡാർവിൻ സ്വീകരിച്ചു. പിന്നെ ​ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ടു. ഇതോടെ ലിവർപൂൾ ഒരു ​ഗോളിന് മുന്നിലായി. 58-ാം കോനോർ ബ്രാഡ്‌ലിയുടെ ​സെൽഫ് ​ഗോൾ വന്നതോടെ മത്സരം സമനിലയായി.

ഡാർവിൻ ന്യൂനസിന്റെ സർപ്രൈസ് ഗോൾ, മാക് അലിസ്റ്ററുടെ പവർ ഹിറ്റ്; ജയത്തോടെ ഒന്നാമനായി ലിവർപൂൾ
ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; കോൾ പാൽമറിന്റെ ഹാട്രികിൽ ചെൽസി

76-ാം മിനിറ്റിൽ അലക്സെസ് മാക് അലിസ്റ്റർ കരുത്താർന്ന ഒരു ഷോട്ടിലൂടെ ​ഗോൾ ലിവർപൂളിനെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റിൽ കോഡി ഗാക്‌പോയും വല ചലിപ്പിച്ചതോടെ യർ​​ഗൻ ക്ലോപ്പിന്റെ സംഘം ആധികാരിക വിജയം നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com