ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; കോൾ പാൽമറിന്റെ ഹാട്രികിൽ ചെൽസി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ 100, 101 മിനിറ്റുകളിലെ ​ഗോളുകളിലൂടെ ചെൽസി വിജയം തട്ടിയെടുത്തു.
ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; കോൾ പാൽമറിന്റെ ഹാട്രികിൽ ചെൽസി

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ചെൽസി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് ചെൽസി വിജയം കുറിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലായിരുന്നു. എന്നാൽ 100, 101 മിനിറ്റുകളിലെ ​ഗോളുകളിലൂടെ ചെൽസി വിജയം തട്ടിയെടുത്തു.

മത്സരത്തിന്റെ നാലാം മിനിറ്റിൽ കോനോർ ഗല്ലഗെറിന്റെ ​ഗോളിൽ ചെൽസി മുന്നിലെത്തി. 19-ാം മിനിറ്റിൽ കോൾ പാൽമറിന്റെ ​ഗോൾ ചെൽസിയുടെ ലീഡ് ഉയർത്തി. എന്നാൽ 34-ാം മിനിറ്റിൽ അലക്സാണ്ട്രോ ഗർനാച്ചോ, 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ​മാഞ്ചസ്റ്റർ യുണൈറ്റഡിനായി ​ഗോളുകൾ നേടി.

67-ാം മിനിറ്റിലെ അലക്സാണ്ട്രോ ഗർനാച്ചോയുടെ രണ്ടാം ​ഗോളിലൂടെ യുണൈറ്റഡ് സംഘം മുന്നിലെത്തി. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന യുണൈറ്റഡിനെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ​ഗോളുകളിലൂടെ കോൾ പാൽമർ തകർത്തെറിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com