കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ; ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി

65-ാം മിനിറ്റിൽ 10 പേരായി മയാമി ​സം​ഘം ചുരുങ്ങി
കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ; ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി

ഫ്ലോറിഡ: കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി. മെക്സിക്കൻ ക്ലബ് മൊണ്ടെറി ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഇന്റർ മയാമിയെ പരാജയപ്പെടുത്തി. ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി ആദ്യ പകുതിയിൽ മുന്നിട്ട് നിന്നിരുന്നു. 65-ാം മിനിറ്റിൽ 10 പേരായി മയാമി ​സം​ഘം ചുരുങ്ങി. ഇതിന് ശേഷമാണ് മൊണ്ടറി മത്സരം കൈപ്പിടിയിലാക്കിയത്.

മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഇന്റർ മയാമി മുന്നിലെത്തി. അർജന്റീനൻ യുവതാരം ടോമസ് അവിലേസ് മയാമി സംഘത്തെ മുന്നിലെത്തിച്ചു. ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി സംഘത്തിന് ആശ്വാസം പകരുന്ന ​നിമിഷമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ നിൽക്കാനും ഇന്റർ മയാമിക്ക് സാധിച്ചു.

കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ; ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ഫിൽ ഫോഡൻ ഹാട്രികിൽ സിറ്റി, ലൂട്ടൺ ടൗണിനെ വീഴ്ത്തി ആഴ്സണൽ ഒന്നാമത്

രണ്ടാം പകുതിയിൽ മത്സരം മാറിമറിഞ്ഞു. തുടർച്ചയായ ആക്രമണവുമായി മൊണ്ടറി മുന്നേറി. 65-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്റർ മയാമി സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ മൊണ്ടറി സമനില പിടിച്ചു. മാക്സിമിലിയാനോ മെസ മൊണ്ടറിയ്ക്കായി ​ഗോൾ നേടി. 89-ാം മിനിറ്റിലെ ജോർജ് റോഡ്രി​ഗ്സ് നേടിയ ​ഗോളിൽ മൊണ്ടറി ആദ്യ പാദ ക്വാർട്ടറിൽ വിജയത്തിലേക്കെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com