എന്തൊക്കെയാ ഈ കൊച്ചിയില്‍ നടക്കുന്നേ?; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ഈസ്റ്റ് ബംഗാള്‍

ലീഗ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ഹോം മത്സരമാണിത്
എന്തൊക്കെയാ ഈ കൊച്ചിയില്‍ നടക്കുന്നേ?; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ഈസ്റ്റ് ബംഗാള്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തില്‍ പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞത്. തുടക്കത്തില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ട് റെഡ് കാര്‍ഡും പരാജയവും വഴങ്ങുകയായിരുന്നു.

ആദ്യ പകുതിയില്‍ ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍നിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. 23-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഡിഫന്‍സിലെ പിഴവ് മുതലെടുത്താണ് സെര്‍ണിച്ച് ഗോള്‍ സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി താരം സ്വന്തമാക്കുന്ന രണ്ടാം ഗോളാണിത്.

ആദ്യ പകുതിയുടെ അവസാനം ജീക്‌സണ്‍ സിങ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങിന് പെനാല്‍റ്റി വഴങ്ങേണ്ടി വന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹോള്‍ ക്രെസ്‌പോ ഈസ്റ്റ് ബെംഗാളിനെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യപകുതി 1-1ന് പിരിഞ്ഞു.

എന്തൊക്കെയാ ഈ കൊച്ചിയില്‍ നടക്കുന്നേ?; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ഈസ്റ്റ് ബംഗാള്‍
റെഡ് കാര്‍ഡ്, പെനാല്‍റ്റി, സമനില; ഈസ്റ്റ് ബംഗാളിനെതിരായ ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി

രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസിനെയും ഡയമന്റകോസിനെയും പിന്‍വലിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിലെ പ്രതീക്ഷയും അവസാനിച്ചു. 71-ാം മിനിറ്റില്‍ സോള്‍ ക്രെസ്‌പോ തന്നെ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചു. ഇതിനുശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ നവോച സിങ്ങും റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പത് പേരായി ചുരുങ്ങി.

82-ാം മിനിറ്റില്‍ നവോറം മഹേഷ് സിങ്ങിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് ഇരട്ടിയാക്കി. 84-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ വല വീണ്ടും കുലുങ്ങി. ഇത്തവണ ഈസ്റ്റ് ബംഗാള്‍ താരം ഹിജാസി മഹേറിന്റെ സെല്‍ഫ് ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളായി കുറിക്കപ്പെട്ടത്. എന്നാല്‍ 87-ാം മിനിറ്റില്‍ മഹേഷ് സിങ് വീണ്ടും ഗോള്‍ നേടിയതോടെ ഈസ്റ്റ് ബംഗാള്‍ വിജയം ഉറപ്പിച്ചു.

എന്തൊക്കെയാ ഈ കൊച്ചിയില്‍ നടക്കുന്നേ?; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ഈസ്റ്റ് ബംഗാള്‍
ഒഡീഷ പഞ്ചാബിനെ വീഴ്ത്തി; ലോട്ടറിയടിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്

വിജയത്തോടെ 21 പോയിന്റ് നേടിയ ഈസ്റ്റ് ബംഗാള്‍ ഏഴാമതാണ്. പരാജയപ്പെട്ടെങ്കിലും 30 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമത് തന്നെ തുടരുകയാണ്. നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com