കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ

ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇല്ലെന്നത് ശരിയാണ്.
കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ

ന്യൂയോർക്ക്: മേജർ ലീ​ഗ് സോക്കറിൽ റെഡ് ബുൾസിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഇന്റർ മയാമി. എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ പരാജയം. മത്സരത്തിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല. സൂപ്പർ താരത്തിന്റെ സാന്നിധ്യം ഇല്ലാതെ വന്നതോടെ വിജയിക്കാൻ താൽപ്പര്യമില്ലാതെയാണ് ഇന്റർ മയാമി താരങ്ങളെ ​ഗ്രൗണ്ടിൽ കണ്ടത്.

മത്സരത്തിൽ കനത്ത തോൽവിയിൽ മയാമി താരങ്ങളെ വിമർശിച്ചിരിക്കുകയാണ് പരിശീലകൻ‌ ജെറാര്‍ഡോ മാര്‍ട്ടിനോ. പരാജയപ്പെട്ടു എന്നതിൽ കൂടുതലൊന്നും പറയാനില്ല. റെഡ്ബുൾ താരങ്ങൾക്ക് വിജയിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇന്റർ മയാമിക്ക് കളിക്കാൻ പോലും താൽപ്പര്യം ഇല്ലായിരുന്നുവെന്ന് മാർട്ടിനോ പറഞ്ഞു.

കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ
'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസം
കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ
കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

ഒരു ടീം ​ഗ്രൗണ്ടിൽ ഇറങ്ങാനോ, ക​ളിക്കാനോ, വിജയിക്കാനോ ആഗ്രഹിക്കുന്നില്ല. എന്നാൽ അത് ആ​ഗ്രഹിച്ച ടീം വിജയിച്ചു. ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇല്ലെന്നത് ശരിയാണ്. എങ്കിലും മെസ്സി ഇല്ലാതെ കഴിഞ്ഞ ആഴ്ച ഡി സി യുണൈറ്റഡിനെതിരെ ഇന്റർ മയാമി വിജയിച്ചിരുന്നുവെന്നും മാർട്ടിനോ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com