സോക്കർ സഫാരി കൊൽക്കട്ടയിൽ; വിനീതിന്റെയും കൂട്ടരുടെയും യാത്ര വൻ വിജയത്തിലേക്ക്

സോക്കർ സഫാരി ഫുട്ബോള്‍ യാത്ര 36 ഓളം സ്ഥലങ്ങളിൽ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.
സോക്കർ സഫാരി കൊൽക്കട്ടയിൽ; വിനീതിന്റെയും കൂട്ടരുടെയും യാത്ര വൻ വിജയത്തിലേക്ക്

കൊൽക്കട്ട: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യൻ ഫുട്ബാൾ മുൻ താരം സി കെ വിനീതും സംഘവും ആരംഭിച്ച സോക്കർ സഫാരി വൻ വിജയത്തിലേക്ക്. മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമിട്ട സോക്കർ സഫാരി ഫുട്ബോൾ യാത്ര 36-ാം ദിവസം കൊൽക്കത്തയിൽ എത്തിച്ചേർന്നു. കൊച്ചിയിൽ യാത്ര തുടങ്ങിയ സോക്കർ സഫാരി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആദിവാസി സമൂഹത്തിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തി അതിലൂടെ രാജ്യ പുരോഗതിയാണ് ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ മാസം കൊച്ചിയിൽ നിന്ന് ആരംഭിച്ച സോക്കർ സഫാരി ഫുട്ബോള്‍ യാത്ര 36 ഓളം സ്ഥലങ്ങളിൽ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. യാത്രയ്ക്ക് ഇടയിൽ വിവിധതരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുകയും അതിലൂടെ കായിക പ്രതിഭകളെ കണ്ടെത്തിയാണ് സോക്കർ സഫാരി യാത്ര വിജയകരമായി തുടരുകയാണ്. യാത്രയിലൂടെ ഇന്ത്യയിൽ നിന്നും ഏറെ പ്രതിഭയാർന്ന ഫുട്ബോൾ കായിക താരങ്ങളെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് സി കെ വിനീത് നേതൃത്വം നൽകുന്ന 13th ഫൗണ്ടേഷൻ വ്യക്തമാക്കി.

സോക്കർ സഫാരി കൊൽക്കട്ടയിൽ; വിനീതിന്റെയും കൂട്ടരുടെയും യാത്ര വൻ വിജയത്തിലേക്ക്
നേരത്തെ വരും, യുവതാരങ്ങൾക്ക് പ്രോത്സാഹനമാകും; ചെന്നൈയിൽ ധോണിയുടെ ​റോൾ വ്യക്തമാക്കി ഫ്ലെമിങ്ങ്

തമിഴ്നാട്, ആന്ധ്ര, ചത്തീസ്ഗഡ്, ഒറീസ, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയും യാത്ര കടന്ന് പോയിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ പ്രദേശങ്ങളിലൂടെ യാത്ര കടന്നുപോകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com