നേരത്തെ വരും, യുവതാരങ്ങൾക്ക് പ്രോത്സാഹനമാകും; ചെന്നൈയിൽ ധോണിയുടെ ​റോൾ വ്യക്തമാക്കി ഫ്ലെമിങ്ങ്

ഐപിഎല്ലിൽ യുവ ഇന്ത്യൻ താരങ്ങൾക്ക് ഒന്നിച്ച് ചേരാം.
നേരത്തെ വരും, യുവതാരങ്ങൾക്ക് പ്രോത്സാഹനമാകും; ചെന്നൈയിൽ ധോണിയുടെ ​റോൾ വ്യക്തമാക്കി ഫ്ലെമിങ്ങ്

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണയും മഹേന്ദ്ര സിം​ഗ് ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ഇറങ്ങുന്നത്. 42-ാം വയസിലും ചെന്നൈ ക്യാമ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത് ധോണിയുടെ സാന്നിധ്യമാണ്. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെന്നൈയുടെ പ്രീസീസൺ ക്യാമ്പിന്റെ സമയം വർദ്ധിച്ചിരിക്കുകയാണ്. കാരണം എം എസ് ധോണി വളരെ നേരത്തെ ക്യാമ്പിനെത്തും. യുവതാരങ്ങൾക്ക് ധോണിയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൽ ഇതിഹാസ നായ​കന്റെ റോൾ വളരെ വലുതാണെന്ന് ഫ്ലെമിങ്ങ് പറഞ്ഞു.

ഐപിഎല്ലിൽ യുവ ഇന്ത്യൻ താരങ്ങൾക്ക് ഒന്നിച്ച് ചേരാം. വിദേശ താരങ്ങൾ ക്യാമ്പിലെത്താൻ കുറച്ച് സമയം എടുക്കും. അപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനം ലഭിക്കുക എം എസ് ധോണിയുടെ സാന്നിധ്യമാണ്. ചെന്നൈ നായകൻ യുവതാരങ്ങൾക്കൊപ്പം ഏറെ സമയം ചിലവഴിക്കുന്നുണ്ടെന്നും ഫ്ലെമിങ്ങ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com