മുന്നിലുള്ളത് കടുത്ത വെല്ലുവിളി; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തോമസ് തുഹലിന്റെ പ്രതികരണം

ആഴ്സണലിനെ നേരിടാൻ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുമെന്നും തോമസ് തുഹൽ
മുന്നിലുള്ളത് കടുത്ത വെല്ലുവിളി; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തോമസ് തുഹലിന്റെ പ്രതികരണം

ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്തവന്നപ്പോൾ ചില ആവേശകരമായ പോരാട്ടം ഉറപ്പായി കഴിഞ്ഞു. എപ്രിൽ 10ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇം​ഗ്ലീഷ് വമ്പന്മാരായ ആഴ്സണലും ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തെക്കുറിച്ച് വിലയിരുത്തുകയാണ് ബയേൺ പരിശീലകൻ തോമസ് തുഹൽ.

കടുത്ത വെല്ലുവിളിയാണ് ബയേണിന് മുന്നിലുള്ളത്. ഇം​ഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ ബയേണിന്റെ എതിരാളി. കഴിഞ്ഞ രണ്ട് സീസണിലും സ്ഥിരതയാർന്ന പ്രകടനമാണ് ആഴ്സണൽ കാഴ്ചവെക്കുന്നത്. അപകടകാരികളും ശക്തരുമായ ടീമാണ് ആഴ്സണലെന്നും തോമസ് തുഹൽ പ്രതികരിച്ചു.

മുന്നിലുള്ളത് കടുത്ത വെല്ലുവിളി; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തോമസ് തുഹലിന്റെ പ്രതികരണം
കപ്പുയർത്തി കളം വിടാനോ ധോണിയുടെ തീരുമാനം? ആറാം കിരീടം മോഹിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ബയേൺ ശക്തരായ ടീമാണ്. ആഴ്സണലിനെ നേരിടാൻ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുമെന്നും തോമസ് തുഹൽ കൂട്ടിച്ചേർത്തു. എപ്രിൽ 10ന് തന്നെ നടക്കുന്ന മറ്റൊരു ക്വാർട്ടറിൽ നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ നേരിടും. എപ്രിൽ 11ന് നടക്കുന്ന ക്വാർട്ടറിൽ പി എസ് ജി ബാഴ്സലോണയെയും അത്‌ലറ്റികോ ഡി മാഡ്രിഡ് ബൊറൂസ്യാ ഡോർട്ട്മുണ്ടിനെയും നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com