അടുത്ത സീസൺ ഐഎസ്എല്ലിൽ 'വാർ‍' നിയമം കൊണ്ടുവരാം; എ ഐ എഫ് എഫ്

വാർ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങൾക്കായി അഞ്ച് ഏജൻസികളെ സമീപിച്ചിട്ടുണ്ട്.
അടുത്ത സീസൺ ഐഎസ്എല്ലിൽ 'വാർ‍' നിയമം കൊണ്ടുവരാം; എ ഐ എഫ് എഫ്

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ അടുത്ത സീസണിൽ 'വാർ‍' (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം കൊണ്ടുവരാൻ സാധിക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫിന്റെ വാർഷിക യോ​ഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാൽ ഐ എസ് എല്ലിൽ ഇപ്പോഴുള്ള ഫീൽഡ് റഫറിമാരുടെ തീരുമാനങ്ങൾ 85 ശതമാനവും ശരിയാണെന്നാണ് എ ഐ എഫ് എഫ് വിലയിരുത്തൽ.

വാർ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങൾക്കായി അഞ്ച് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. മെയ് ആദ്യം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയാകാമെന്നും എഐഎഫ്എഫ് യോ​ഗത്തിൽ ധാരണയായി.

അടുത്ത സീസൺ ഐഎസ്എല്ലിൽ 'വാർ‍' നിയമം കൊണ്ടുവരാം; എ ഐ എഫ് എഫ്
അലക്സ് ക്യാരിയുടെ സെഞ്ച്വറി നഷ്ടം, 'അവൻ സെഞ്ച്വറിക്ക് അടുത്തെന്ന് അറിഞ്ഞിരുന്നില്ല'; പാറ്റ് കമ്മിൻസ്

മുമ്പ് ഐഎസ്എല്ലിൽ വാർ നിയമം കൊണ്ടുവരാൻ ആലോചന നടത്തിയിരുന്നു. എങ്കിലും പണമില്ലെന്ന കാരണത്താൽ എഐഎഫ്എഫ് ഇതിൽ നിന്ന് പിന്മാറി. പിന്നീട് അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം (എവിആർഎസ്) നടപ്പിലാക്കാൻ ആലോചന നടത്തി. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തർക്കങ്ങൾ ഒഴിവാക്കാൻ വാർ നിയമം വേണമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com