ഏറെ താഴെ നിന്നും ഒരു തിരിച്ചടി; സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വോളി പോസ്റ്റിൽ അടിച്ചെങ്കിലും അയ്മാൻ യഹ്യ കൃത്യമായി ഇടപെട്ടു.
ഏറെ താഴെ നിന്നും ഒരു തിരിച്ചടി; സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി

റിയാദ്: സൗദി പ്രോ ലീ​ഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന അൽ റീഡ് എഫ്സിയാണ് ക്രിസ്റ്റ്യാനോയുടെ സംഘത്തെ തകർത്തെറിഞ്ഞത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് അൽ റീഡിന്റെ വിജയം.

18-ാം മിനിറ്റിൽ കരിം എൽ ബെർകൗയുടെ ​ഗോളിൽ അൽ റീഡ് മുന്നിലെത്തി. പക്ഷേ 24-ാം മിനിറ്റിൽ തന്നെ അൽ നസർ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വോളി പോസ്റ്റിൽ അടിച്ചെങ്കിലും അയ്മാൻ യഹ്യ കൃത്യമായി ഇടപെട്ടു. ഇതോടെ ​ഗോൾ നില 1-1 ആയി. ആദ്യ പകുതിയിൽ പിന്നീട് ​ഗോൾ പിറന്നില്ല.

ഏറെ താഴെ നിന്നും ഒരു തിരിച്ചടി; സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി
ഒരു സിക്സ് അടിക്കാനുള്ള ആരോഗ്യമെങ്കിലും വേണം; താരങ്ങളെ സൈന്യത്തിനൊപ്പം അയക്കാൻ പാകിസ്താൻ ക്രിക്കറ്റ്

രണ്ടാം പകുതി ആരംഭിച്ചതും അൽ റീഡ് വീണ്ടും പന്ത് വലയിലാക്കി. മൊഹമ്മദ് ഫൗസെർ ആണ് ​ഗോൾ നേടിയത്. 87-ാം മിനിറ്റിലെ ആമിർ സയുദിന്റെ ​ഗോൾ നേട്ടം കൂടെയായതോടെ 3-1ന്റെ വിജയം അൽ റീഡ് ആഘോഷിച്ചു.

ഏറെ താഴെ നിന്നും ഒരു തിരിച്ചടി; സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി
ക്രിക്കറ്റ് ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്ന പേര്; സർ വിവിയൻ റിച്ചാർഡ്സിന് പിറന്നാൾ

മത്സരത്തിന്റെ 72 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അൽ നസർ ആയിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയിൽ അൽ റീഡ് 13-ാം സ്ഥാനത്തേയ്ക്കുയർന്നു. അൽ നസർ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള അൽ റീഡുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് അൽ നസറിനുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com