ഒരു സിക്സ് അടിക്കാനുള്ള ആരോഗ്യമെങ്കിലും വേണം; താരങ്ങളെ സൈന്യത്തിനൊപ്പം അയക്കാൻ പാകിസ്താൻ ക്രിക്കറ്റ്

വിദേശ താരങ്ങൾ അനായാസം സിക്സുകൾ നേടുന്നു.
ഒരു സിക്സ് അടിക്കാനുള്ള ആരോഗ്യമെങ്കിലും വേണം; താരങ്ങളെ സൈന്യത്തിനൊപ്പം അയക്കാൻ പാകിസ്താൻ ക്രിക്കറ്റ്

ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് താരങ്ങളെ സൈന്യത്തിനൊപ്പം പരിശീലനത്തിന് അയക്കാൻ പി സി ബി. താരങ്ങളുടെ കായികക്ഷമത ഉയർത്തുകയെന്നതാണ് ലക്ഷ്യം. പാകിസ്താൻ സൂപ്പർ ലീ​ഗിന് ശേഷം മാർച്ച് 25 മുതൽ ഏപ്രീൽ എട്ട് വരെയാണ് താരങ്ങൾക്ക് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്.

പാകിസ്താൻ സൂപ്പർ ലീ​ഗ് നിരീക്ഷിച്ചപ്പോൾ പാക് താരങ്ങൾക്ക് മികച്ചൊരു സിക്സ് നേടാൻ പോലും കഴിയുന്നില്ല. വിദേശ താരങ്ങൾ അനായാസം സിക്സുകൾ നേടുന്നു. കൃത്യമായ പരിശീലനത്തിലൂടെ താരങ്ങൾ കായികക്ഷമത വീണ്ടെടുക്കണമെന്ന് പി സി ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നിർദ്ദേശിച്ചു.

ഒരു സിക്സ് അടിക്കാനുള്ള ആരോഗ്യമെങ്കിലും വേണം; താരങ്ങളെ സൈന്യത്തിനൊപ്പം അയക്കാൻ പാകിസ്താൻ ക്രിക്കറ്റ്
രഞ്ജി ട്രോഫി കീരിടപ്പോരിൽ മുംബൈയ്ക്ക് എതിരാളി വിദർഭ; മധ്യപ്രദേശ് വീണു

ഇം​ഗ്ലണ്ട് ടീമിനെതിരെ പരമ്പര കളിക്കണം. ജൂണിൽ ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കണം. ഇതിനായി താരങ്ങൾ എപ്പോഴാണ് പരിശീലിക്കുക? എത്രയും വേ​ഗം കായികക്ഷമത വീണ്ടെടുക്കാൻ സൈന്യം സഹായിക്കുമെന്നും പി സി ബി ചെയർമാൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com