മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ​ഗോൾ

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ലിവർപൂളിന് പിന്നിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് സിറ്റിക്കുള്ളത്.
മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ​ഗോൾ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. യുണൈറ്റഡിനായ് മാർകസ് റാഷ്ഫോർഡ് ഏക ​ഗോൾ നേടി. എന്നാൽ ഫിൽ ഫോഡന്റെ ഇരട്ട ​ഗോളിനൊപ്പം എർലിം​ഗ് ഹാലണ്ടിന്റെ ഒരു ​ഗോളും കൂടിയായപ്പോൾ സിറ്റി ഡെർബിയിൽ ആധിപത്യം പുലർത്തി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ​ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ​ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.

മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ​ഗോൾ
സൂപ്പർ ഫോഡൻ; മാഞ്ചസ്റ്റർ ഡെർബിയിൽ സമനില പിടിച്ച് സിറ്റി

തിരിച്ചുവരവിനായുള്ള കടുത്ത ശ്രമങ്ങൾ ആദ്യ പകുതിയിൽ സിറ്റിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. ആദ്യ പകുതിയിൽ ആന്ദ്ര ഒനാനയുടെ ചില തകർപ്പൻ സേവുകൾ യുണൈറ്റഡിന് രക്ഷയായി. ഒടുവിൽ 45-ാം മിനിറ്റിൽ ​ഗോൾ നേട്ടത്തിനായുള്ള സുവർണാവസരം എർലിം​ഗ് ഹാലണ്ട് നഷ്ടപ്പെടുത്തി. വിൽ ഫോഡന്റെ ഹെഡർ പാസ് സിക്സ് യാർഡ് ബോക്സിനുള്ളിൽ ഹാലണ്ടിന് ലഭിച്ചു. ​ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഉൾപ്പടെ ആരും ഹാലണ്ടിന് അരികിൽ ഇല്ലായിരുന്നു. എങ്കിലും ഹാലണ്ടിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പോയി.

മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ​ഗോൾ
സമനില ഗോളിന് ഗോൾഡൻ ചാൻസ്; നഷ്ടപ്പെടുത്തി എർലിം​ഗ് ഹാലണ്ട്

രണ്ടാം പകുതിയിലാണ് സിറ്റിയുടെ മറുപടി ഉണ്ടായത്. 56-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച പന്ത് ഫിൽ ഫോഡൻ ഒരു ഇടംകാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു. 80-ാം മിനിറ്റിൽ ഫിൽ ഫോഡൻ വീണ്ടും വലചലിപ്പിച്ചതോടെ സിറ്റി മത്സരത്തിൽ മുന്നിലായി. യുണൈറ്റഡിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങളുടെ വഴിയടച്ച് 91-ാം മിനിറ്റിൽ എർലിം​ഗ് ഹാലണ്ട് ​ഗോളടിച്ചു. കാസിമിറോയുടെ പിഴവ് മുതലെടുത്ത ഹാലണ്ട് ഇടംകാലിലൂടെ ഒരു തകർപ്പൻ ഫിനിഷിലൂടെ ​ഗോൾ നേടി.

മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി; ഫിൽ ഫോഡന് ഇരട്ട ​ഗോൾ
മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമിട്ട് മാർകസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഗോൾ

മത്സരത്തിന്റെ 74 ശതമാനവും സിറ്റി താരങ്ങളാണ് പന്തിനെ നിയന്ത്രിച്ചത്. സിറ്റിയുടെ 27 ഷോട്ടുകൾക്ക് മൂന്നെണ്ണം മാത്രമായിരുന്നു യുണൈറ്റഡിന്റെ മറുപടി. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ലിവർപൂളിന് പിന്നിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് സിറ്റിക്കുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com