മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമിട്ട് മാർകസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഗോൾ

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് കണ്ടത്.
മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമിട്ട് മാർകസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഗോൾ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമായി. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ​ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ​ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ കിക്ക് ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് കണ്ടത്. എന്നാൽ സിറ്റി ആധിപത്യം മറികടന്ന് അപ്രതീക്ഷിതമായാണ് റാഷ്ഫോർഡ് വലചലിപ്പിച്ചത്. പിന്നാലെ തുടർച്ചയായി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മറുപടി നൽകാൻ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. ആന്ദ്രേ ഒനാനയുടെ തകർപ്പൻ സേവുകൾക്കും ആദ്യ മിനിറ്റുകൾ സാക്ഷിയായി.

മാഞ്ചസ്റ്റർ ഡെർബിക്ക് തുടക്കമിട്ട് മാർകസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഗോൾ
ബംഗ്ലാദേശ്-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര; ട്രോഫി പ്രകാശനം വനത്തിനുള്ളിൽ

മത്സരം ആദ്യ 25 മിനിറ്റ് പിന്നിടുമ്പോൾ ഒരു ​ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ ഇനിയും ​ഗോളുകൾ അടിച്ചേ തീരു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com