ശ്രീകണ്ഠീരവയിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ​ഗോളിൽ ബെംഗളൂരു

നിർണായക ജയം ബെം​ഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിർത്തി.
ശ്രീകണ്ഠീരവയിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ​ഗോളിൽ ബെംഗളൂരു

ബെം​ഗളൂരു: ശ്രീകണ്ഠീരവയിൽ വിജയത്തിനായി മഞ്ഞപ്പട കാത്തിരിക്കണം. ബെം​ഗളൂരുവിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയുടെ ആരാധകർക്ക് വീണ്ടും നിരാശ. 89-ാം മിനിറ്റിലെ ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ​ഗോളിൽ ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. വിജയത്തോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേയ്ക്ക് ബെം​ഗളൂരു കുതിച്ചെത്തി. നിർണായക ജയം ബെം​ഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിർത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളുമായി മുന്നേറി. അവസരങ്ങൾ സൃഷ്ടിച്ചും മുന്നേറ്റങ്ങളെ പ്രതിരോധിച്ചും ഇരുടീമുകളും മുന്നേറി. ഇരുടീമുകളും പലതവണ ​ഗോൾ മുഖത്തേയ്ക്ക് എത്തി. പക്ഷേ ആദ്യ പകുതിയിൽ ​ഗോൾ നേടുവാൻ ആർക്കും സാധിച്ചില്ല.

ശ്രീകണ്ഠീരവയിൽ മഞ്ഞപ്പടയ്ക്ക് നിരാശ; ഹാവി ഹെർണാണ്ടസിന്റെ ഒറ്റ ​ഗോളിൽ ബെംഗളൂരു
ശ്രീകണ്ഠീരവയിൽ നിറഞ്ഞ് കവിഞ്ഞ് മഞ്ഞപ്പട; തകർപ്പൻ കളിയുമായി താരങ്ങളും

ആദ്യ പകുതിയുടെ തനിയാവർത്തനമാണ് രണ്ടാം പകുതിയിലും കണ്ടത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. പക്ഷേ ആദ്യ ​ഗോളിനായുള്ള കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ 89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ച് ഹാവി ഹെർണാണ്ടസ് വിജയ​ഗോൾ നേടി. ശിവാൽദോ സിം​ഗിന്റെ ക്രോസ് ബോക്സിനുള്ളിൽ ലഭിച്ച ഹാവി അനായാസം പന്ത് വലയിലെത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com