ഇംഗ്ലണ്ട് ഫുട്ബോളിലെ ആ നിയമം മികച്ചത്, ജർമ്മനിയിൽ അങ്ങനെ ഇല്ല; വിമർശിച്ച് തോമസ് തുഹൽ

തോൽവിക്ക് ശേഷം തോമസ് തുഹലിനെതിരെ കടുത്ത വിമർശനാണ് ഉയർന്നത്.
ഇംഗ്ലണ്ട് ഫുട്ബോളിലെ ആ നിയമം മികച്ചത്, ജർമ്മനിയിൽ അങ്ങനെ ഇല്ല; വിമർശിച്ച് തോമസ് തുഹൽ

മ്യൂണിക്: ജര്‍മ്മന്‍ ഫുട്ബോൾ ലീ​ഗിൽ ചിരവൈരികളായ ബയേൺ മ്യൂണികിനെ ബയർ ലെവർകുസൈൻ തകർത്തെറിഞ്ഞു. എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ലെവർകുസൈന്റെ വിജയം. ലെവർകുസൈന്റെ ജോസിപ്പ് സ്റ്റാനിസിക് ആണ് ​ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ബയേൺ താരമായ സ്റ്റാനിസിക് ലോൺ അടിസ്ഥാനത്തിലാണ് ലെവർകുസൈനിൽ കളിക്കുന്നത്.

തോൽവിക്ക് പിന്നാലെ ബയേൺ പരിശീലകൻ വ്യത്യസ്തമായാണ് തോമസ് തുഹൽ പ്രതികരിച്ചത്. ഒരു താരം ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ പോയാൽ പിന്നെ സ്വന്തം ടീമിനെതിരെ കളത്തിലിറങ്ങാൻ കഴിയില്ല. ഇം​ഗ്ലണ്ട് ഫുട്ബോളിൽ ഇങ്ങനെയൊരു മികച്ച നിയമം ഉണ്ട്. എന്നാൽ ഇത് ജർമ്മനിയിൽ ഇല്ലെന്നും തുഹൽ പറഞ്ഞു.

ഇംഗ്ലണ്ട് ഫുട്ബോളിലെ ആ നിയമം മികച്ചത്, ജർമ്മനിയിൽ അങ്ങനെ ഇല്ല; വിമർശിച്ച് തോമസ് തുഹൽ
ബുന്ദസ്‌ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ

ലെവർകുസൈനെതിരായ കനത്ത തോൽവിക്ക് ശേഷം തോമസ് തുഹലിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മത്സരം വിജയിക്കാൻ ആവശ്യമായ പദ്ധതികൾ ബയേൺ പരിശീലകൻ നടത്തിയില്ലെന്നാണ് ആരാധകരുടെ വിമർശനം. എന്നാൽ ബയേൺ അധികൃതർ തുഹലിനെ പിന്തുണച്ച് രംഗത്തെത്തി. പരിശീലക സ്ഥാനത്ത് തുഹൽ തുടരുമെന്നും ബയേൺ മ്യൂണിക് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com