ഈ സാഹചര്യം തുടരാൻ അനുവദിക്കില്ല; ബാഴ്സ വിടുമെന്ന് വ്യക്തമാക്കി സാവി

ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ നിർണായക സാന്നിധ്യമാണ് സാവി ഹെർണാണ്ടസ്.
ഈ സാഹചര്യം തുടരാൻ അനുവദിക്കില്ല; ബാഴ്സ വിടുമെന്ന് വ്യക്തമാക്കി സാവി

ബാഴ്സലോണ: സ്പാനിഷ് ലീ​ഗ് ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സലോണ വിടുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സാവി ക്ലബ് വിടുന്നത്. വിയ്യാറയലിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്സയുടെ മുൻ താരം കൂടിയായ സാവിയുടെ പ്രഖ്യാപനം.

ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യം തുടരാൻ താൻ അനുവദിക്കില്ല. മാറ്റങ്ങൾ ഉണ്ടാകണം. നീണ്ട ആലോചനകൾക്ക് ശേഷമാണ് ബാഴ്സ വിടുന്നത്. പരിശീലക സ്ഥാനം നിർണായകമാണ്. ആ ബഹുമാനം ലഭിക്കാതിരിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇത് തന്റെ മാനസിക കരുത്ത് തകർക്കുന്നതായും സാവി വ്യക്തമാക്കി.

ഈ സാഹചര്യം തുടരാൻ അനുവദിക്കില്ല; ബാഴ്സ വിടുമെന്ന് വ്യക്തമാക്കി സാവി
സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു; വിയ്യാറയലിനോടും തോൽവി

2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ സ്പാനിഷ് ലീ​ഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണിൽ തുടർതോൽവികൾ നേരിടുകയാണ് കറ്റാലിയൻ സംഘം. 1998 മുതൽ 2015 വരെ സാവി ബാഴ്സയിൽ കളിച്ചിരുന്നു. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ നിർണായക സാന്നിധ്യമാണ് സാവി ഹെർണാണ്ടസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com