സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു; വിയ്യാറയലിനോടും തോൽവി

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ​ഗോൾ മാത്രമെ പിറന്നുള്ളൂ.
സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു; വിയ്യാറയലിനോടും തോൽവി

കാറ്റലോണിയ: സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു. അവസാന മത്സരത്തിൽ വിയ്യാറയലിനോടും സാവിയുടെ സംഘം പരാജയപ്പെട്ടു. മൂന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് വിയ്യാറയലിന്റെ വിജയം. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ബാഴ്സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ​ഗോൾ മാത്രമെ പിറന്നുള്ളൂ. ജെറാര്‍ഡ് മൊറീനോയുടെ ​ഗോളിൽ വിയ്യാറയൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ​ഗോൾ മഴ പിറന്നതോടെ മത്സരം ആവേശകരമായി മാറി. ഇലിയാസ് അഖോമാച്ച് വിയ്യാറയലിനെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റിൽ ഇല്‍കായ് ഗുണ്ടോഗനിലൂടെ ബാഴ്സലോണ ആദ്യ ​ഗോൾ നേടി.

സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു; വിയ്യാറയലിനോടും തോൽവി
ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

61-ാം മിനിറ്റിൽ പെഡ്രിയുടെ ​ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു. 71-ാം മിനിറ്റിലെ എറിക് ബെയ്ലിയുടെ സെൽഫ് ​ഗോൾ ബാഴ്സയെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്ന് ബാഴ്സ മത്സരം കൈവിട്ടു. 84-ാം മിനിറ്റിലെ ഗോൺസാലോ ഗേഡസിന്റെ ​ഗോൾ മത്സരം സമനിലയിലാക്കി.

സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു; വിയ്യാറയലിനോടും തോൽവി
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

ഇഞ്ചുറി ടൈമിൽ 99-ാം മിനിറ്റിൽ അലക്സാണ്ടർ സോർലോത്തും 102-ാം മിനിറ്റിൽ ജോസ് ലൂയിസ് മൊറേൽസും വിയ്യാറയലിനായി വല ചലിപ്പിച്ചു. ഇതോടെ മൂന്നിനെതിരെ അഞ്ച് ​ഗോളിന് വിയ്യാറയൽ മുന്നിലായി. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയതോടെ മത്സരവും വിയ്യാറയൽ സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com