ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

1968ല്‍ റിവയുടെ മികവിൽ ഇറ്റലി യൂറോപ്പ്യന്‍ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസ താരം ല്യൂഗി റിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-ാം വയസിലാണ് അന്ത്യം. ഇറ്റലിക്കായി ഏറ്റവും കൂടുതൽ ​ഗോൾ നേടിയ എക്കാലത്തെയും താരമാണ് റിവ. 42 മല്‍സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

1968ല്‍ റിവയുടെ മികവിൽ ഇറ്റലി യൂറോപ്പ്യന്‍ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനൽ കളിച്ച ഇറ്റലി ടീമിന്റെയും ഭാ​ഗമാണ് റിവ.

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

എഫ് സി കാഗ്ലിയാരിയ്ക്ക് സിരി എ കിരീടം നേടാൻ കഴി‍ഞ്ഞത് റിവയുടെ സുവര്‍ണകാലത്താണ്. രാജ്യത്തിന്റെ ഹീറോയെ നഷ്ടപ്പെട്ടുവെന്ന് ഇറ്റാലിയൻ ഫുട്ബോൾ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com