ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരെ; പ്രീ ക്വാർട്ടർ സാധ്യതകൾക്ക് അവസാന അവസരം

ആറ് ​ഗ്രൂപ്പിലെയും മൂന്നാം സ്ഥാനത്തെത്തുന്ന നാല് മികച്ച ടീമുകൾക്കും അടുത്ത റൗണ്ടിൽ എത്താൻ കഴിയും
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരെ; പ്രീ ക്വാർട്ടർ സാധ്യതകൾക്ക് അവസാന അവസരം

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് വമ്പൻ ജയം നേടേണ്ടതുണ്ട്. വൈകിട്ട് അ‍ഞ്ച് മണിക്കാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് സുഖം പ്രാപിച്ചിട്ടുണ്ട്.

ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാക്കാർക്ക് പ്രീക്വാർട്ടറിൽ എത്താൻ കഴിയും. എന്നാൽ ഇവർക്കൊപ്പം ആറ് ​ഗ്രൂപ്പിലെയും മൂന്നാം സ്ഥാനത്തെത്തുന്ന നാല് മികച്ച ടീമുകൾക്കും അടുത്ത റൗണ്ടിൽ എത്താൻ കഴിയും. കുറഞ്ഞത് മൂന്ന് ​ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ സിറിയയെ തോൽപ്പിച്ചാൽ ഇന്ത്യ ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് എത്തും. എന്നാൽ മറ്റ് ആറ് ​ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുടെ ​ഗോൾ വ്യത്യാസം കൂടി അറിഞ്ഞാലെ ഇന്ത്യയ്ക്ക് സാധ്യതകൾ തീരുമാനിക്കാൻ കഴിയു.

ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരെ; പ്രീ ക്വാർട്ടർ സാധ്യതകൾക്ക് അവസാന അവസരം
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

രണ്ട് മത്സരങ്ങളിൽ സിറിയ ഒരൊറ്റ ​ഗോൾ മാത്രമാണ് വഴങ്ങിയത്. ഈ പ്രതിരോധം മറികടക്കുകയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. എന്നാൽ സമീപകാലത്ത് ഇന്ത്യയെ തോൽപ്പിക്കാൻ സിറിയയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com