സിറിയയുടെ ഒറ്റ ഗോൾ വിജയത്തിൽ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു; ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്

ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്
സിറിയയുടെ ഒറ്റ ഗോൾ വിജയത്തിൽ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു; ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്

ദോഹ: ഒരു മത്സരം പോലും വിജയിക്കാതെ ഒരു ഗോള്‍ പോലുമടിക്കാതെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിറിയയ്‌ക്കെതിരായ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നോക്കൗട്ട് പ്രതീക്ഷകളും പൊലിഞ്ഞു. മുന്‍ അല്‍ ഹിലാല്‍ താരം ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്.

ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിലായിരുന്നു സിറിയയുടെ വിജയം. ആദ്യ രണ്ട് മത്സരങ്ങളിലും പരിക്കേറ്റ് പുറത്തായിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് 64-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി. എന്നാല്‍ 76-ാം മിനിറ്റിലാണ്ഇന്ത്യയെ തകര്‍ത്തുകൊണ്ട് മുന്‍ അല്‍ ഹിലാല്‍ താരമായ ഒമര്‍ മെഹര്‍ ഖ്രിബിന്‍ ഗോള്‍ നേടുന്നത്.

ഗ്രൂപ്പ് ഘട്ടങ്ങളിലെ മൂന്ന് മത്സരങ്ങളില്‍ ഒന്ന് പോലും വിജയിക്കാതെയും ഒരു ഗോള്‍ പോലും നേടാതെയും നിരാശയോടെയാണ് ഛേത്രിയും സംഘവും ഖത്തറില്‍ നിന്ന് മടങ്ങുന്നത്. ഓസ്‌ട്രേലിയയക്കെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഉസ്‌ബെക്കിസ്ഥാനോടുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ദയനീയ തോല്‍വിയും ഇന്ത്യ ഏറ്റുവാങ്ങി.

സിറിയയുടെ ഒറ്റ ഗോൾ വിജയത്തിൽ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു; ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരെ; പ്രീ ക്വാർട്ടർ സാധ്യതകൾക്ക് അവസാന അവസരം

ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാമതും അഞ്ച് പോയിന്റുമായി ഉസ്‌ബെക്കിസ്ഥാന്‍ രണ്ടാമതുമാണ്. ഇന്ത്യയ്‌ക്കെതിരായ വിജയത്തോടെ സിറിയ നോക്കൗട്ട് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് സിറിയ ഏഷ്യന്‍ കപ്പില്‍ വിജയം സ്വന്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com