ഒറ്റഗോളില്‍ ചെന്നൈയിന്‍ വീണു; മുംബൈ സിറ്റി സൂപ്പര്‍ കപ്പ് സെമിയില്‍

മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുംബൈ സെമിയിലെത്തിയത്
ഒറ്റഗോളില്‍ ചെന്നൈയിന്‍ വീണു; മുംബൈ സിറ്റി സൂപ്പര്‍ കപ്പ് സെമിയില്‍

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിന്‍റെ സെമി ഫൈനലിലെത്തി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മുംബൈ സെമിയിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുംബൈ സെമിയിലെത്തിയത്. രണ്ട് മത്സരങ്ങള്‍ വിജയിച്ച ചെന്നൈയിന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.

ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയിലാണ് വിധി നിര്‍ണയിച്ച ഗോള്‍ പിറന്നത്. 24-ാം മിനിറ്റില്‍ യുവതാരം ഹ്‌മിങ്താന്‍മാവിയ റാള്‍ട്ടെയാണ് മുംബൈയ്ക്ക് വേണ്ടി ഗോളടിച്ചത്. ഡച്ച് താരം യോവെല്‍ വാന്‍ നീഫ് നല്‍കിയ ക്രോസില്‍ നിന്നാണ് മുംബൈയുടെ വിജയഗോള്‍ പിറന്നത്.

ഒറ്റഗോളില്‍ ചെന്നൈയിന്‍ വീണു; മുംബൈ സിറ്റി സൂപ്പര്‍ കപ്പ് സെമിയില്‍
'ബലോന്‍ ദ് ഓറി'ന്റെയും 'ഫിഫ ദ ബെസ്റ്റി'ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇതോടെ ജംഷഡ്പൂര്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എഫ്‌സി എന്നിവര്‍ക്കൊപ്പം സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ മുംബൈ സിറ്റിക്ക് സാധിച്ചു. ഗ്രൂപ്പ് ഡി വിജയികളെയാകും മുംബൈ സിറ്റി സെമിയില്‍ നേരിടുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com