അവസാന നിമിഷം ആവേശ ​ഗോൾ; ബേൺലിയെ സമനിലയിൽ പിടിച്ച് ലൂട്ടൺ ടൗൺ

പ്രീമിയർ ലീ​ഗിൽ ഇന്ന് ‌ചെൽസി ഫുൾഹാമിനെയും മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെയും നേരിടും
അവസാന നിമിഷം ആവേശ ​ഗോൾ; ബേൺലിയെ സമനിലയിൽ പിടിച്ച് ലൂട്ടൺ ടൗൺ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബേൺലിയെ സമനിലയിൽ പിടിച്ച് ലൂട്ടൺ ടൗൺ. അവസാന നിമിഷത്തിലെ ആവേ​ശ ​ഗോളിലാണ് ലൂട്ടൺ ടൗൺ സമനില പിടിച്ചുവാങ്ങിയത്. സ്വിസർലാൻഡ് താരം സെക്കി അംദൂനി 36-ാം മിനിറ്റിൽ ബേൺലിക്കായി ​ഗോൾ നേടി. വിജയത്തിലേക്ക് എന്ന് തോന്നിച്ച സമയത്താണ് ലൂട്ടൺ ടൗണിനായി കാൾട്ടൺ മോറിസ് സമനില ​ഗോൾ കണ്ടെത്തിയത്.

ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കളിക്കുന്ന ക്ലബാണ് ലൂട്ടൺ ടൗൺ. സീസണിലാകെ 21 ​ഗോളുകൾ നേടി. അതിൽ 12 എണ്ണവും 80 മിനിറ്റിന് ശേഷമാണ് നേടിയത്. ജയത്തോടെ ടേബിളിൽ‍ 18-ാം സ്ഥാനം നിലനിർത്താനും ലൂട്ടൺ ടൗണിന് കഴിഞ്ഞു. ബേൺലി 19-ാം സ്ഥാനത്താണ്.

അവസാന നിമിഷം ആവേശ ​ഗോൾ; ബേൺലിയെ സമനിലയിൽ പിടിച്ച് ലൂട്ടൺ ടൗൺ
ബെക്കൻബോവറിന് ആദരം; ഹോഫെൻഹെയിമിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

പ്രീമിയർ ലീ​ഗിൽ ഇന്ന് ‌ചെൽസി ഫുൾഹാമിനെയും മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെയും നേരിടും. നാളെ എവർട്ടൺ ആസ്റ്റൺ വില്ലയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനത്തെയും നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com