ബെക്കൻബോവറിന് ആദരം; ഹോഫെൻഹെയിമിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

റോബർട്ട് ലെവൻഡോസ്കിയുടെ റെക്കോർഡിന് ഒപ്പമെത്താനും ഹാരി കെയ്ന് കഴിഞ്ഞു
ബെക്കൻബോവറിന് ആദരം; ഹോഫെൻഹെയിമിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

മ്യൂണിക്: ബുന്ദസ്‌ലിഗയിൽ ഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ബയേണിന്റെ ജയം. ജമാൽ മുസിയാല ഇരട്ട ​ഗോൾ നേടി. ഹാരി കെയ്നാണ് മറ്റൊരു ​ഗോൾ നേടിയത്. ബുന്ദസ്‌ലിഗയിലെ ഒരു സീസണിന്റെ ആദ്യ പകുതിയിൽ ബയേണിനായി കൂടുതൽ ​ഗോളെന്ന റോബർട്ട് ലെവൻഡോസ്കിയുടെ റെക്കോർഡിന് ഒപ്പമെത്താനും ഹാരി കെയ്ന് കഴിഞ്ഞു.

സീസണിൽ 22 ​ഗോളാണ് ഇംഗ്ലീഷ് താരം ഇതുവരെ ബയേണിൽ നേടിയത്. ബയേണിനായി 500 മത്സരങ്ങളെന്ന റെക്കോർഡിലെത്താൻ ​ഗോൾ കീപ്പർ മാനുവേൽ ന്യൂയറിനും സാധിച്ചു. അന്തരിച്ച ജർമ്മൻ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവറിന് മത്സരത്തിന് മുമ്പ് താരങ്ങൾ ആദരമർപ്പിച്ചു.

ആദ്യ പകുതിയിൽ 18-ാം മിനിറ്റിൽ ബയേൺ മുന്നിലെത്തി. മുസിയാലയുടേതാണ് ആദ്യ ​ഗോൾ. 70 മിനിറ്റിൽ മുസിയാല വീണ്ടും ​ഗോൾ നേടി. 90-ാം മിനിറ്റിലെ ഹാരി കെയ്നിന്റെ ​ഗോളോടെ ബയേൺ ആധികാരിക വിജയം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com