ഇറ്റാലിയൻ ഇതിഹാസം ജോര്‍ജിയോ കെല്ലിനി ബൂട്ടഴിച്ചു; യുവന്റസിൽ പുതിയ റോൾ?

മേജർ ലീ​ഗ് സോക്കറിൽ ലോസ് എഞ്ചൽസിന്റെ പ്രതിരോധ താരമായാണ് കെല്ലിനി അവസാനം കളിച്ചത്.
ഇറ്റാലിയൻ ഇതിഹാസം ജോര്‍ജിയോ കെല്ലിനി ബൂട്ടഴിച്ചു; യുവന്റസിൽ പുതിയ റോൾ?

ലോസ് എയ്ഞ്ചൽസ്: ഇറ്റാലിയൻ ഇതിഹാസം ജോര്‍ജിയോ കെല്ലിനി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 39-ാം വയസിലാണ് കെല്ലിനി ബൂട്ട് അഴിക്കുന്നത്. മേജർ ലീ​ഗ് സോക്കറിൽ ലോസ് എയ്ഞ്ചൽസിന്റെ പ്രതിരോധ താരമായാണ് കെല്ലിനി അവസാനം കളിച്ചത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് കെല്ലിനി. കഴിഞ്ഞ കൊല്ലമാണ് കെല്ലിനി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

മേജർ ലീ​ഗ് സോക്കറിന്റെ ഫൈനലിൽ കൊളംബോ ക്രൂസുമായി നടന്ന ഫൈനൽ മത്സരത്തിന് ശേഷമാണ് കെല്ലിനിയുടെ പ്രഖ്യാപനം. ഫൈനലിൽ ലോസ് എയ്ഞ്ചൽസിനെ പരാജയപ്പെടുത്തി കൊളംബോ കിരീടം നേടിയിരുന്നു. ഇറ്റാലിയൻ ക്ലബായ യുവന്റസിലാണ് തന്റെ ഭാവിയെന്ന് താരം പറഞ്ഞിരുന്നു. യുവന്റസിൽ കളിക്കാരനായി തിരിച്ചെത്തില്ലെന്ന് വ്യക്തമായതോടെ ഇനി പരിശീലകനായി കെല്ലിനി എത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ഇറ്റാലിയൻ ഇതിഹാസം ജോര്‍ജിയോ കെല്ലിനി ബൂട്ടഴിച്ചു; യുവന്റസിൽ പുതിയ റോൾ?
യുവത്വവും പരിചയസമ്പത്തും നേർക്കുനേർ; ടെന്നീസ് കോർട്ടിൽ റാഫേൽ നദാൽ-കാർലോസ് അൽകാരാസ് പോരാട്ടം
ഇറ്റാലിയൻ ഇതിഹാസം ജോര്‍ജിയോ കെല്ലിനി ബൂട്ടഴിച്ചു; യുവന്റസിൽ പുതിയ റോൾ?
വിരാട് കോഹ്‌ലി: ​ഗൂഗിളിൽ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരം

യുവന്റസിനായി 561 മത്സരങ്ങൾ കളിച്ച ചില്ലിന് 36 ​ഗോളുകൾ നേടിയിട്ടുണ്ട്. ഒമ്പത് തവണ സിരി എ കിരീടവും അഞ്ച് തവണ സൂപ്പർകോപ്പയും അഞ്ച് തവണ കോപ്പ ഇറ്റാലിയയും യുവന്റസിൽ കെല്ലിനി നേടിയിട്ടുണ്ട്. രണ്ട് തവണ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ എത്താനും യുവന്റസ് വഴി കെല്ലിനിക്ക് സാധിച്ചിട്ടുണ്ട്.

2005 ഒക്ടോബർ അഞ്ചിനാണ് കെല്ലിനി യുവന്റസിൽ അരങ്ങേറ്റം കുറിച്ചത്. 2004ൽ ഇറ്റലിയുടെ ദേശീയ ടീമിലെത്തിയെങ്കിലും 2007ലാണ് സ്ഥിരം താരമാകുന്നത്. 2010ലും 2014ലും കെല്ലിനി ലോകകപ്പ് കളിച്ചു. 2018ലും 2022ലും ലോകകപ്പ് യോ​ഗ്യത നേടാൻ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. 2020ൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയുടെ നായകൻ കെല്ലിനിയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com