റൺഔട്ടിന് സുവർണാവസരം; ഒരു പന്തിൽ രണ്ട് തവണ രക്ഷപെട്ട് മുസ്തഫിസൂർ റഹ്മാൻ

മത്സരത്തിന്റെ 20-ാം ഓവറിലാണ് സംഭവം.
റൺഔട്ടിന് സുവർണാവസരം; ഒരു പന്തിൽ രണ്ട് തവണ രക്ഷപെട്ട് മുസ്തഫിസൂർ റഹ്മാൻ

ധാക്ക: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺഔട്ട് അവസരങ്ങളിലൊന്ന് നഷ്ടപ്പെടുത്തി സിംബാബ്‌വെ താരങ്ങൾ. ബം​ഗ്ലാദേശിനെതിരായ നാലാം ട്വന്റി 20യിലാണ് സംഭവം. മധ്യനിര ബാറ്റർ മുസ്തഫിസൂർ റഹ്മാൻ ഒരു പന്തിൽ രണ്ട് തവണ റൺഔട്ടിൽ നിന്ന് രക്ഷപെട്ടു. മത്സരത്തിന്റെ 20-ാം ഓവറിലാണ് സംഭവം.

ബ്ലെസിംഗ് മുസര്‍ബാനി എറിഞ്ഞ പന്തിൽ തൻവീർ ഇസ്ലാം അതിവേ​ഗത്തിൽ ഒരു സിം​ഗിള‍ിന് ശ്രമിക്കുകയായിരുന്നു. സ്ട്രൈക്കിം​ഗ് എൻഡിലേക്ക് ഓടിയെ മുസ്തഫിസൂറിനെ റൺഔട്ടാക്കാൻ ബ്ലെസിം​ഗ് ശ്രമിച്ചു. എന്നാൽ ഇത് സ്റ്റമ്പിൽ കൊണ്ടില്ല. ഇതോടെ രണ്ടാം റണ്ണിനായി തൻവീർ ഓടി. പക്ഷേ മുസ്തഫിസൂർ ഓടിയില്ല.

റൺഔട്ടിന് സുവർണാവസരം; ഒരു പന്തിൽ രണ്ട് തവണ രക്ഷപെട്ട് മുസ്തഫിസൂർ റഹ്മാൻ
റിഷഭ് പന്തിന് വിലക്ക്; അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല

തൻവീർ മറുവശത്ത് എത്തിയത് കണ്ട മുസ്തഫിസൂർ തിരിച്ചോടി. ഈ സമയത്ത് സിംബാബ്‌വെ താരങ്ങൾ പന്ത് വീണ്ടും നോൺ സ്ട്രൈക്കിം​ഗ് എൻഡിലേക്ക് എറിഞ്ഞു. ഈ സമയം മുസ്തഫിസൂർ ഏറെ അകലെയായിരുന്നു. എന്നിട്ടും റൺഔട്ട് അവസരം മുതലാക്കാൻ സിംബാബ്‌വെ താരങ്ങൾക്ക് കഴിഞ്ഞില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com