ഇതല്ല ബാറ്റിംഗ്, ഇതൊന്നും സത്യമല്ല: കെ എൽ രാഹുൽ

240 റൺസ് അടിച്ചിരുന്നെങ്കിലും ‍തങ്ങൾ മത്സരം പരാജയപ്പെടുമായിരുന്നുവെന്നും കെ എൽ രാഹുൽ
ഇതല്ല ബാറ്റിംഗ്, ഇതൊന്നും സത്യമല്ല: കെ എൽ രാഹുൽ

ഹൈദരാബാദ്; ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ സൺറൈസേഴ്സ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. പിന്നാലെ തോൽവിയുടെ കാരണം വിശദീകരിക്കുകയാണ് കെ എൽ രാഹുൽ.

എന്ത് പറയണമെന്ന് തനിക്ക് അറിയില്ല. ഇതുപോലുള്ള ബാറ്റിം​ഗ് ടി വിയിൽ മാത്രമെ കണ്ടിട്ടുള്ളു. ഇത്തരം ബാറ്റിം​ഗ് യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ വ്യത്യാസമുണ്ട്. എല്ലാ പന്തുകളും ബാറ്റിന്റെ മിഡിലിലേക്ക് പോകുന്നു. സൺറൈസേഴ്സ് ബാറ്റർമാർക്ക് ഇത്തരം പ്രഹരശേഷി എവിടുന്ന് ലഭിച്ചെന്നും കെ എൽ രാഹുൽ ചോദിച്ചു.

ഇതല്ല ബാറ്റിംഗ്, ഇതൊന്നും സത്യമല്ല: കെ എൽ രാഹുൽ
എന്റെ റെക്കോർഡ് ഭീഷണിയിലാണ്, അയാൾ അത് തകർക്കും: ബ്രയാൻ ലാറ

ലഖ്നൗ 40 മുതൽ 50 റൺസ് വരെ കുറവാണ് നേടിയത്. പവർപ്ലേയിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ആയുഷ് ബദോനിയും നിക്കോളാസ് പുരാനും നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് സ്കോർ 165ലെത്തി. പക്ഷേ 240 റൺസ് അടിച്ചിരുന്നെങ്കിലും ‍തങ്ങൾ മത്സരം പരാജയപ്പെടുമായിരുന്നുവെന്നും കെ എൽ രാഹുൽ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com