എന്റെ റെക്കോർഡ് ഭീഷണിയിലാണ്, അയാൾ അത് തകർക്കും: ബ്രയാൻ ലാറ

ബ്രയാൻ ലാറയുടെ ഇതിഹാസ ഇന്നിം​ഗ്സിന് ഇപ്പോൾ രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
എന്റെ റെക്കോർഡ് ഭീഷണിയിലാണ്, അയാൾ അത് തകർക്കും: ബ്രയാൻ ലാറ

ഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു റെക്കോർഡാണ് ബ്രയാൻ ലാറയുടെ പേരിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 400 റൺസ് നേടിയ ഏക താരമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം. എന്നാൽ തന്റെ ഈ റെക്കോർഡ് തകർക്കുന്ന താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ലാറ. ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന്റെ പേരാണ് ലാറ ചൂണ്ടിക്കാട്ടിയത്.

തന്റെ റെക്കോർഡ് ഭീഷണിയിലാണ്. ജയ്സ്വാൾ അത് തകർക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയ താരമാണ് ജയ്സ്വാൾ. തനിക്ക് അയാളിൽ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒരു താരത്തിനുമപ്പുറം വിനീതമായ സ്വഭാവമാണ് അയാളുടേത്. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും ജയ്സ്വാളിനുണ്ടെന്നും ലാറ വ്യക്തമാക്കി.

ബ്രയാൻ ലാറയുടെ ഇതിഹാസ ഇന്നിം​ഗ്സിന് ഇപ്പോൾ രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2004 ഏപ്രിൽ നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങിയ ടെസ്റ്റിലാണ് ലാറയുടെ നേട്ടം. മത്സരത്തിൽ ഇം​ഗ്ലണ്ട് സമനില പിടിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com