കണക്കിലെ കളിയെക്കുറിച്ച് അറിയില്ല; പ്ലേ ഓഫ് സാധ്യതയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

കണക്കിലെ കളിയെക്കുറിച്ച് അറിയില്ല; പ്ലേ ഓഫ് സാധ്യതയിൽ ഹാർദ്ദിക്ക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നാല് തുടർപരാജയങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരിച്ചെത്തി. 12 മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈയുടെ നാലാം ജയമാണിത്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ മുംബൈയ്ക്ക് 12 പോയിന്റാകും. അതിനിടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തോട് പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യ.

താങ്കൾ പറയുന്ന കണക്കിലെ സാധ്യതകളെക്കുറിച്ച് തനിക്ക് അറിയില്ല. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നതെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു. പ്ലേ ഓഫിൽ കടക്കണമെങ്കിൽ മുംബൈ വിജയം മാത്രം നേടിയാൽ പോരാ മറ്റുള്ള ടീമുകളുടെ ഫലങ്ങളെയും ആശ്രയിക്കണം.

കണക്കിലെ കളിയെക്കുറിച്ച് അറിയില്ല; പ്ലേ ഓഫ് സാധ്യതയിൽ ഹാർദ്ദിക്ക് പാണ്ഡ്യ
ആരുമറിയാത്ത വിക്കറ്റ് വേട്ടക്കാരൻ, നി​ഗൂഢത നിറഞ്ഞ സ്പിന്നർ; വരുൺ ചക്രവർത്തി

അതിനിടെ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചുവെന്നാണ് ആരാധകർ പറയുന്നത്. സീസണിൽ മുന്നിട്ട് നിൽക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകളാണ് ഹാർദ്ദിക്കിന്റെയും സംഘത്തിന്റെയും ഇനിയുള്ള എതിരാളികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com