ആരുമറിയാത്ത വിക്കറ്റ് വേട്ടക്കാരൻ, നി​ഗൂഢത നിറഞ്ഞ സ്പിന്നർ; വരുൺ ചക്രവർത്തി

സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതുള്ള താരം
ആരുമറിയാത്ത വിക്കറ്റ് വേട്ടക്കാരൻ, നി​ഗൂഢത നിറഞ്ഞ സ്പിന്നർ; വരുൺ ചക്രവർത്തി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെയും മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാമതെത്തി. അത്രമേല്‍ പ്രതീക്ഷകള്‍ ഉണര്‍ത്താതെ വന്ന ചില താരങ്ങള്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നു. ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരേന്റെയും ബാറ്റിംഗ് വിസ്മയം ജനിപ്പിച്ചു. സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതുള്ള ഒരു താരമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളറാണ്. പക്ഷേ അത് മിച്ചല്‍ സ്റ്റാര്‍കോ സുനില്‍ നരേനോ അല്ല. ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ആ താരം.

നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന ബൗളര്‍. ഏതൊരു നിര്‍ണായക ഘട്ടത്തിലും കൊല്‍ക്കത്ത ആശ്രയിക്കുന്ന താരം. സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ ആവാനാണ് വരുണ്‍ ആഗ്രഹിച്ചത്. പിന്നെ ഫാസ്റ്റ് ബൗളിംഗിലേക്ക് മാറി. കാല്‍മുട്ടിനേറ്റ ഒരു പരിക്ക് താരത്തെ ഒരു സ്പിന്നറാക്കി മാറ്റി. ഇപ്പോഴും വരുണിന്റെ സ്പിന്നിന് ഒരല്‍പ്പം പേസ് ബൗളിംഗ് കരുത്തുണ്ട്. മണിക്കൂറില്‍ 100 കിലോ മീറ്ററിലധികം വേഗതയില്‍ വരുന്ന പന്തുകളാണ് വരുണിന്റെ പ്രത്യേകത. ലെഗ് ബ്രേയ്ക്ക്, കാരം ബോള്‍, ഗൂഗ്ലി, ഫ്‌ലിപ്പര്‍ തുടങ്ങിയവയെല്ലാം മാറി മാറി പരീക്ഷിക്കും. ബാറ്റര്‍മാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും മുമ്പെ അയാളുടെ പന്തുകള്‍ കടന്നുപോകും.

നിശ്ബദമായ ഈ പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ശ്രദ്ധിക്കുന്നതേയില്ല. കാല്‍മുട്ടിനുള്ള പരിക്ക് തന്നെയാണ് താരത്തിന്റെ കരിയറിന് തിരിച്ചടിയാകുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സെലക്ടര്‍മാര്‍ വരുണിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റും കളിക്കണമെന്നാണ് വരുണിന്റെ നിലപാട്. ശ്രീലങ്കന്‍ മുന്‍ താരം അജന്ത മെന്‍ഡിന്‍സിനെ ഓര്‍മ്മിപ്പിക്കുന്ന ബൗളിംഗ് ആക്ഷന്‍. തമിഴ്‌നാട് ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തിച്ചു.

ആരുമറിയാത്ത വിക്കറ്റ് വേട്ടക്കാരൻ, നി​ഗൂഢത നിറഞ്ഞ സ്പിന്നർ; വരുൺ ചക്രവർത്തി
രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

2020ലെയും 2021ലെയും സീസണില്‍ നിര്‍ണായക പ്രകടനങ്ങള്‍ നടത്തി കഴിവ് തെളിയിച്ചു. 2022ലെ മോശം പ്രകടനം ടീമിന് പുറത്താക്കി. പഴയ വരുണ്‍ ചക്രവര്‍ത്തിയുടെ കഴിവില്‍ കൊല്‍ക്കത്തയ്ക്ക് സംശയം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം വീണ്ടും അവസരം നല്‍കി. കഴിഞ്ഞ സീസണില്‍ 20 വിക്കറ്റുകളുമായി ഗംഭീര തിരിച്ചുവരവ് നടത്തി. ഇത്തവണ കൂടുതല്‍ കരുത്തോടെ വരുണ്‍ പന്തെറിയുന്നുണ്ട്. തിരക്കേറിയ ഇന്ത്യന്‍ ബൗളിംഗ് നിരയിലേക്ക് വരുണും സ്ഥലം ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com